ശരീരഭാരം കുറച്ച്‌, മെലിഞ്ഞ് സുന്ദരിയായി; പുത്തന്‍ മേക്കോവറില്‍ ഖുശ്ബു

ഏറ്റവും മോശപ്പെട്ട പ്രവണതയാണ് ബോഡി ഷെയ്മിങ് ആളും തരവും നോക്കാതെ തടി കൂടിയാലും കുറഞ്ഞാലും പറഞ്ഞുകൊണ്ടേയിരിക്കും, ഇതുവരെ ആളുകള്‍ ഖുശ്ബുവിനെ കളിയാക്കിയത് തടിയുടെ പേരിലായിരുന്നെങ്കില്‍ ഇന്നത് മാറി തടി കുറഞ്ഞതിന്റെ പേരിലായിരിക്കുന്നു.

ആരെയും ഞെട്ടിക്കുന്ന മെയ്ക്കോവറിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഖുശ്ബു പ്രത്യക്ഷപ്പെട്ടത്, ശരീരഭാരം കുറച്ച്‌, പുത്തന്‍ മേക്കോവറില്‍ തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബു. ഏതാണ്ട് 15 കിലോയോളമാണ് വര്‍ക്കൗട്ടിലൂടെ ഖുശ്ബു കുറച്ചത്. മെലിഞ്ഞ് ലുക്കിലുള്ള ഖുശ്ബുവിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച്‌ കാണരുത്’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങള്‍ ഖുശ്ബു ഷെയര്‍ ചെയ്തത്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്. വളരെ മനോഹരം തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ അഭിന്ദിക്കുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News