ന്യൂഡൽഹി: ഇന്ത്യ സഖ്യ മുന്നണിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഖർഗെ. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ നിതീഷ് കുമാര്‍ വിസമ്മതം അറിയിച്ചതായും സൂചനയുണ്ട്. ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് യോഗം ചേർന്നിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇന്ത്യ സഖ്യ യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ ഓണ്‍ലൈനായാണ് കക്ഷികള്‍ പങ്കെടുത്തത്. നിതീഷ് കുമാറിനെ കണ്‍വീനറായി തീരുമാനിച്ചേക്കുമെന്ന് സൂചന പുറത്തുവന്നിരുന്നു. നീക്കത്തില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് കക്ഷികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യ സഖ്യ യോഗത്തിൽ മമത വിട്ടു നിൽക്കുന്നത് ആയുധമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. അഴിമതി സഖ്യത്തിലെ ഓരോ പാർട്ടിയും പരസ്പരം ഐക്യമില്ലെന്നും ഓരോ പാർട്ടി നേതാക്കൾക്കും പ്രധാനമന്ത്രിയാകണം എന്നാണ് വാശി എന്നും ദേശീയ ജന സെക്രട്ടറി തരുൺ ചുഗ് വിമർശിച്ചു.