കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു;സാരമായി പരിക്കേറ്റ 2 പേർ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കടന്നലിന്റെ ആക്രമണത്തിൽ 10 ലധികം പേർക്ക് കുത്തേറ്റു.കല്ലാച്ചി കുമ്മങ്കോട് കള്ള് ഷാപ്പ് പരിസരത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. റോഡിലൂടെ പോവുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും കുത്തേറ്റിട്ടുണ്ട്. കടന്നൽ ആക്രമണത്തിൽ സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News