24.5 C
Kottayam
Friday, June 5, 2026

കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ കെ.ആർ. ആനന്ദവല്ലി വിടവാങ്ങി

Must read

മുഹമ്മ (ആലപ്പുഴ): കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ മുഹമ്മ തോട്ടുമുഖപ്പിൽ വീട്ടിൽ കെ.ആർ. ആനന്ദവല്ലി (90) ഓർമയായി. ആറുപതിറ്റാണ്ടുമുമ്പ് കത്തുകളുമായി സഞ്ചരിച്ച തന്റെ റാലി സൈക്കിൾ ബാക്കിയാക്കി തപാൽചരിത്രത്തിന്റെ ഭാഗമായി അവർ മടങ്ങി.

1960 -കളിൽ ആലപ്പുഴയുടെ വീഥികളിലൂടെ തപാൽ ഉരുപ്പടികളുമായി സൈക്കിളിൽ സഞ്ചരിച്ചിരുന്ന ആനന്ദവല്ലിയെ അന്നത്തെ ആളുകളിന്നും ഓർക്കുന്നുണ്ട്. കുട്ടിക്കാലംമുതൽ തപാൽ ജോലിയിൽ താത്പര്യമുണ്ടായിരുന്ന ആനന്ദവല്ലി കോളേജ് വിദ്യാഭ്യാസം കഴിഞ്ഞയുടനെ അച്ഛന്റെ അനുവാദത്തോടെ സമീപത്തെ തപാലോഫീസിൽ താത്കാലിക ജീവനക്കാരിയായി. തപാൽ വിതരണത്തിന്റെ പരീക്ഷ ജയിച്ചശേഷം തപാൽ ഉരുപ്പടികൾ എത്തിക്കുന്ന ജോലിയും തുടങ്ങി. അച്ഛൻ വാങ്ങിക്കൊടുത്ത റാലി സൈക്കിളിലായിരുന്നു യാത്ര.

പോസ്റ്റ് വുമണായിരുന്നപ്പോൾ ലഭിച്ച ആദ്യശമ്പളം 97.50 രൂപയായിരുന്നു. ആലപ്പുഴയിൽ വിവിധ തപാലോഫീസുകളിൽ ക്ലാർക്കായും പോസ്റ്റ്‌മിസ്ട്രസായും സേവനമനുഷ്ഠിച്ചു. 1991-ൽ മുഹമ്മ തപാലോഫീസിൽനിന്നാണു വിരമിച്ചത്. ഔദ്യോഗികാവശ്യത്തിന് ഉപയോഗിച്ചിരുന്ന റാലി സൈക്കിൾ അവസാന നാളുകളിലും അവർ പൊന്നുപോലെ സൂക്ഷിച്ചിരുന്നു.

എസ്.ഡി.വി. ഹൈസ്കൂളിൽനിന്നു മെട്രിക്കുലേഷനും എസ്.ഡി. കോളേജിൽനിന്നു കോമേഴ്സിൽ ബിരുദവും നേടിയ ആനന്ദവല്ലി ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പിൽ വൈദ്യകലാനിധി കെ.ആർ. രാഘവൻ വൈദ്യരുടെ മൂത്തമകളായിരുന്നു. റിട്ട. സംസ്കൃതാധ്യാപകൻ പരേതനായ വി.കെ. രാജനാണു ഭർത്താവ്. മക്കൾ: ആർ. ധനരാജ് (ഫോട്ടോഗ്രാഫർ), ഉഷാകുമാരി (ജ്യോതി). മരുമക്കൾ: ശ്രീവള്ളി ധനരാജ്, ബൈജു. സംസ്കാരം നടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week