24.6 C
Kottayam
Saturday, June 6, 2026

സഞ്ജുവിന്‍റെ വെടിക്കെട്ട് ബാറ്റിംഗ്!വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ വമ്പന്‍ ജയവുമായി കേരളം

Must read

ആളൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് ആറ് വിക്കറ്റിന‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 32.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ കേരളം ലക്ഷ്യത്തിലെത്തി.

13 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബി 25 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്.

പുതുച്ചേരി ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളത്തിന് തുടക്കം പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ(8) നഷ്ടമായി.പിന്നാലെ രോഹന്‍ കുന്നുമ്മലും(23), വിഷ്ണു വിനോദും(22), അബ്ദുള്‍ ബാസിതും(5) മടങ്ങിയതോടെ കേരളം 85-4ലേക്ക് വീണെങ്കിലും ആറാമനായി ക്രീസിലെത്തിയ സഞ്ജു തകര്‍പ്പനടികളോടെ ആശങ്കയകറ്റി കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. അഞ്ച് കളികളില്‍ കേരളത്തിന്‍റെ നാലാം ജയമാണിത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ പോയന്‍റ് പട്ടികയില്‍ 16 പോയന്‍റുമായി കേരളം രണ്ടാം സ്ഥാനം ഉറപ്പിച്ചു. അഞ്ച് കളികളില്‍ 20 പോയന്‍റുള്ള മുംബൈയാണ് മുന്നില്‍.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പുതുച്ചേരിക്കായി ക്യാപ്റ്റന്‍ ഫാബിദ് അഹമ്മദും(44), ഓപ്പണര്‍ ആര്‍കാശ് കര്‍ഗവെയും(25), എസ് പരേമശ്വരനും(10), സിദാഖ് സിങും(12) മാത്രമാണ് രണ്ടക്കം കടന്നത്. കേരളത്തിനായി സിജോമോന്‍ ജോസഫും അഖില്‍ സ്കറിയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തു.അഞ്ചിന് റെയില്‍വേസുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week