കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു

പത്തനംതിട്ട: കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനും മുന്‍ രാജ്യാന്തര വോളിബോള്‍ താരവുമായ ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവല്ലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

രണ്ടാഴ്ചയായി ഡാനിക്കുട്ടി ഡേവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളി താരങ്ങളിലൊരാളായ ഡാനിക്കുട്ടി ടൈറ്റാനിയത്തില്‍ നിന്ന് മേയ് 30-നാണ് വിരമിച്ചത്.

ഡല്‍ഹി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ കേരള ടീമില്‍ അംഗമായിരുന്നു. ഒരു ദശകത്തിലേറെ ടൈറ്റാനിയത്തിനു വേണ്ടി കളിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News