തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയുള്ള മാനദണ്ഡത്തിലാണ് മാറ്റം വരുത്തുന്നത്. 18 ന് മുകളില്‍ ടിപിആര്‍ ഉള്ള തദേശ സ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാകും ഏര്‍പ്പെടുത്തുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോത്തിന്റേതാണ് പുതിയ തീരുമാനം.
ആദ്യം കാറ്റഗറി ‘എ’ ആണ്. ടിപിആര്‍ 6ല്‍ താഴെയുള്ള പ്രദേശങ്ങളാണ് ഈ വിഭാഗത്തില്‍. രണ്ടാം കാറ്റഗറിയായ ‘ബി’ യില്‍ ടിപിആര്‍ 6നും 12നും ഇടയിലുള്ള പ്രദേശങ്ങളാണ്. കാറ്റഗറി ‘സി’യില്‍ 12-18 നും ഇടയിലുള്ള പ്രദേശങ്ങളാണ്. അവസാന വിഭാഗം’ഡി’യില്‍ ടിപിആര്‍ 18 ന് മുകളിലുള്ള പ്രദേശങ്ങളാകും ഉള്‍പ്പെടുത്തുക.
കഴിഞ്ഞ പത്ത് ദിവസത്തിലധികമായി ശരാശരി നോക്കുമ്പോള്‍ സംസ്ഥാനത്തെ പ്രതിദിന ടിപിആര്‍ പത്ത് ശതമാനമാണ്. ഇത് പത്ത് ശതമാനത്തിന് താഴേക്ക് എത്താത്തതാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഇന്ന് 13550 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,255 പരിശോധകളാണ് നടത്തിയത്. 104 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 99,174 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.