പാലക്കാട്: കിഴക്കഞ്ചേരിയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു.
ഈ മാസം 21 നാണ് കാരപ്പാടത്തെ വീട്ടില്‍ ശ്രുതി പൊള്ളലേറ്റ് മരിച്ചത്. മാതാപിതാക്കളുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായിരുന്നതായും പൊലീസിന് ബോധ്യമായി.
ശ്രീജിത്തിന് മറ്റൊരു യുവതിയുമായിയുള്ള ബന്ധത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കങ്ങളാണ് ശ്രുതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. എല്ലാ ആരോപണങ്ങളിലും കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News