മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല! വ്യാജ പ്രൊഫൈല്‍ വഴിയുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: ഫേസ്ബുക്കില്‍ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് പണം കടം ചോദിച്ച് പറ്റിപ്പ് നടത്തുന്ന സംഘങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുകയാണ്. ഇതുസംബന്ധിച്ച വാര്‍ത്തകളും ധാരളാമായി കേള്‍ക്കുന്നുണ്ട്. ആദ്യമാദ്യം സമൂഹത്തില്‍ വലിയ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിലായിരുന്നെങ്കില്‍ ഇപ്പോള്‍ നിരവധി പേരുടെ പ്രൊഫൈല്‍ സൃഷ്ടിച്ച് ഇത്തരം തട്ടിപ്പ് നടത്തുന്നതായി പരാതികളും വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഇത്തരം തട്ടിപ്പിന് ഇരയാകരുതെന്നും അങ്ങനെ ആരെങ്കിലും ഫേസ്ബുക്കിലൂടെ ചോദിച്ചാല്‍ അവരുമായി ഫോണില്‍ സംസാരിച്ച് കാര്യങ്ങളറിയണമെന്നും ജനങ്ങള്‍ക്ക് അവബോധവുമായി എത്തിയിരിക്കയാണ് ഇപ്പോള്‍ പോലീസ്. ഫേസ്ബുക്കിലെ കേരളാ പൊലീസ് ഔദ്യോഗിക പേജിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന മുന്നറിയിപ്പ് നല്‍കിയാണ് പോലീസ് ഈ വിവരം അറിയിക്കുന്നത്.

പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ചുവടെ:

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല!

നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് ചോദിക്കുകയും , തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട് . തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക . അങ്ങനെ ആരെങ്കിലും ചോദിച്ചാലോ , ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News