കൊറോണ: വിവരം മറച്ച് വെക്കുന്നത് കുറ്റകരം; കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പോലീസ്

തിരുവനന്തപുരം: കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ വിവരം ഉടന്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെങ്കില്‍ കുറ്റകരമായി കാണുമെന്ന് കേരള പോലീസ്. പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത് വന്നിരിക്കുന്നത്.

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കില്‍ കുറ്റകരമായി കണക്കാക്കും. അയല്‍പക്കക്കാരും അറിയിക്കാന്‍ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തില്‍ നിന്നു വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണമെന്നും കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

നാളെ ആറ്റുകാല്‍ പൊങ്കാല നടക്കുകയാണ്. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ നിര്‍ത്തി വയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്നും കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News