തിരുവനന്തപുരം: ഫിഫ ലോകകപ്പിലെ പ്രമുഖ ടീമായ അര്‍ജന്റീനയെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കേരള പോലീസിന്റെ നടപടിക്കെതിരെ പരാതി. മലപ്പുറം സ്വദേശിയായ യുവാവാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും (ഡിജിപി) പരാതി നല്‍കിയത്.
ലോകകപ്പിലെ മുന്‍നിര ടീമായ അര്‍ജന്റീനയെ മോശമായി ചിത്രീകരിക്കാനും, വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി പോലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യാനും ഈ പോസ്റ്റ് കാരണമായെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ച്, പോസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ അച്ചടക്ക നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ജനതയ്ക്കൊപ്പം എപ്പോഴും തങ്ങളുണ്ടെന്ന് വ്യക്തമാക്കാന്‍ പോലീസ് പങ്കുവെച്ച ഒരു കുറിപ്പിലാണ് അര്‍ജന്റീനയെ ട്രോളുന്ന തരത്തിലുള്ള പോസ്റ്റര്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ അര്‍ജന്റീന ആരാധകരില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. വിവാദം കടുത്തതോടെ പോലീസ് ഈ പോസ്റ്റ് ഔദ്യോഗിക പേജുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. ലോകകപ്പില്‍ ഫിഫയും റഫറിയും സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് അനുകൂലമായാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന തരത്തില്‍ ആഗോളതലത്തില്‍ തന്നെ വലിയ ആരോപണങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു കേരള പോലീസിന്റെ ഈ വിവാദ പോസ്റ്റ്.
English SummaryThe Kerala Police faced heavy backlash and legal trouble after posting a troll on their official Facebook page mocking football legend Lionel Messi and the Argentina team. The controversial post did not sit well with the millions of football fans in Kerala, prompting an Argentina fan from Tanur, Malappuram, to file official complaints with both the State DGP and Chief Minister Pinarayi Vijayan, alleging that a government body defamed an international sports icon. As public outrage and cyber protests intensified, leading to a drop in the page’s online rating, the Kerala Police cyber wing hurriedly deleted the controversial post to avoid further embarrassment.


