തിരുവനന്തപുരം: അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കേരളാ പോലീസിന്റെ സൈബര്‍ ഡോം ഫേസ്ബുക്ക് പേജില്‍ നിന്നും വിവാദമായ പോസ്റ്റുകള്‍ നീക്കം ചെയ്തു. ഏതെങ്കിലും കുറ്റകൃത്യത്തില്‍പ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്താല്‍ അയാളുടെ ചിത്രമോ വീഡിയോയോ സമൂഹ മാധ്യമത്തില്‍ പങ്കുവെക്കാന്‍ പോലീസിന് അനുമതിയില്ല എന്നത് നിലനില്‍ക്കെയാണ് പോലീസിന്റെ നടപടി.
ഈ അടുത്ത ദിവസങ്ങളില്‍ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ രണ്ട് വീഡിയോകള്‍ വന്നിരുന്നു. റോഡ് ബ്രോക്കര്‍ ബ്രേക്ക് ചെയ്ത യുവാവിനെ കൊണ്ട് തന്നെ അത് നന്നാക്കുകയാണ പോലീസ്. ലാത്തിയുമായി ചുറ്റും നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
‘സാഗര്‍ എന്ന മിത്രത്തെ നിനക്കറിയൂ, ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല’ എന്ന ഡയലോഗ് അടക്കം പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു അതിലൊന്ന്. കുറ്റാരോപിതരെ സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏത് തരത്തില്‍ പ്രദര്‍ശിപ്പിച്ചാലും അത് ഭരണഘടനയുടെ അനുഛേദം 21 ന്റെ ലംഘനമാണ്. മൗലികാവകാശങ്ങളുടെ ലംഘനം പോലീസിനെ ഓര്‍മപ്പെടുത്തി നിരവധി പേരാണ് പോലീസിനെതിരെ രംഗത്തെത്തിയത്.
കേരളാ പോലീസിന്റെ സമൂഹ മാധ്യമ ഇടപെടലുകള്‍ക്കെതിരെ നിരുത്തരവാദപരമാണെന്ന് വിമര്‍ശനങ്ങളുണ്ടായി. ‘ലൈക്ക്’ കിട്ടാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നതെന്നും സ്റ്റേറ്റിന് ചെയ്യാന്‍ വേറെ ഒരുപാട് പണികളുണ്ടെന്നുമാണ് വിമര്‍ശനങ്ങള്‍. വിവാദമായതോടെ കേരളാ പോലീസ് സൈബര്‍ വിഭാഗം പോസ്റ്റുകള്‍ നീക്കം ചെയ്തു.