24.8 C
Kottayam
Thursday, June 4, 2026

രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ കേരളം മുൻ നിരയിൽ; നേട്ടം കരസ്ഥമാക്കിയ സംസ്ഥാനങ്ങൾ ഇവയെല്ലാം

Must read

ന്യൂഡൽഹി: രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പ്രദേശങ്ങളിൽ മുൻനിര സ്വന്തമാക്കി കേരളം. അഞ്ച് സംസ്ഥാനങ്ങളാണ് മുൻനിര പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്‌നാട്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ തുടങ്ങിയ സ്ഥലങ്ങളും മുൻനിര സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് (പി.ജി.ഐ.) പ്രകാരമുള്ള പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.

2019-2020 വർഷത്തെ പി.ജി.ഐ. പ്രകാരം A++ ഗ്രേഡ് എന്ന നേട്ടമാണ് കേരളവും തമിഴ്‌നാടും പഞ്ചാബും ചണ്ഡിഗഡും ആൻഡമാൻ നിക്കോബാർ ദ്വീപും സ്വന്തമായത്. ഭരണത്തിന്റെയും നിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന 24 സ്ഥലങ്ങൾ ഏറ്റവും ഉയർന്ന സ്‌കോർ ആയ 360 ൽ 80 ശതമാനത്തിൽ താഴെ മാത്രമാണ് നേടിയിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ 20 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും എടുത്താൽ, ഏറ്റവും ഉയർന്ന സ്‌കോർ ആയ 150 ൽ നേടിയിരിക്കുന്നത് 80 ശതമാനത്തിൽ താഴെ മാത്രമാണ്.

ഡൽഹി, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പുതുച്ചേരി, ദാദ്ര ആൻഡ് നഗർ ഹവേലി തുടങ്ങിയ പ്രദേശങ്ങൾ A+ വിഭാഗമാണ് കരസ്ഥമാക്കിയത്. 70 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പി.ജി.ഐ. നിർണ്ണയിക്കുന്നത്. ഏറ്റവും മികച്ച ഭരണ വിഭാഗത്തിൽ ഉയർന്ന സ്‌കോർ കരസ്ഥമാക്കിയത് പഞ്ചാബാണ്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ബീഹാറും മേഘാലയയുമാണ് ഏറ്റവും താഴെയുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 2019-20 കാലയളവിൽ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളും ഒഡീഷയും മികച്ച പുരോഗതി നേടിയിട്ടുണ്ടെന്നും പട്ടികയിൽ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week