തിരുവനന്തപുരം: റിപ്പബ്ലിക് ദിന പ്രസംഗത്തിൽ കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അടിസ്ഥാന വികസനത്തിൽ കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണെന്ന് ഗവർണർ പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം ഇന്ത്യയുടെ ശക്തി തെളിയിച്ചു. അടിസ്ഥാന വികസനത്തിൽ കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണ്. വാക്സിനേഷനിലും കേരള രാജ്യത്തിന് മാതൃകയാണ്.
സാക്ഷരതയ്ക്കും ആരോഗ്യമേഖലയ്ക്കും ഒപ്പം ഉന്നത വിദ്യാഭ്യാസ മേഖലയേയും ഉയർത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News