തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൃതദേഹം എത്തിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.
മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പത്തുലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് എയര്‍ഇന്ത്യ അറിയിച്ചത്.