KeralaNews

വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വൻ നേട്ടം, കൊവിഡ് കാലത്ത് ഓൺലൈൻ പ0ന സൗകര്യം ഒരുക്കിയതിൽ ബഹുദൂരം മുന്നിൽ

കൊച്ചി:കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുമ്ബിലെന്നു സര്‍വ്വേ.എല്ലാ വര്‍ഷവും പ്രസിദ്ധീകരിയ്ക്കുന്ന ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ടി (ASER) ലാണ് സര്‍വ്വേ വിവരങ്ങള്‍.

രാജ്യത്താകെ 24.2 ശതമാനം കുട്ടികള്‍ക്ക് മാത്രം ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ പഠനം സാധ്യമായപ്പോള്‍ കേരളത്തില്‍ 91 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈനില്‍ പഠിയ്ക്കാനായി. രണ്ടാം സ്ഥാനത്തുള്ള ഹിമാചല്‍ പ്രദേശില്‍ പോലും 79.6 ശതമാനം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം ലഭ്യമായതെന്നു സര്‍വ്വേ കണ്ടെത്തുന്നു. ഉത്തര്‍ പ്രദേശ് പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. യുപിയില്‍ 13.9 ഉം ബംഗാളില്‍ 13.3 ഉം ശതമാനം പേര്‍ക്കാണ് ഓണ്‍ ലൈനില്‍ പഠിയ്ക്കാനായത്.

കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യതയിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് 97.5% കുട്ടികള്‍ക്ക് വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാണ്. ഹിമാചല്‍ പ്രദേശില്‍ 95.6 % കുട്ടികള്‍ക്ക് ഈ സൗകര്യം ഉള്ളപ്പോള്‍ ഏറ്റവും പിന്നില്‍ ബിഹാര്‍ (54.4%), പശ്ചിമ ബംഗാള്‍ (58.4%), ഉത്തര്‍പ്രദേശ് (58.9%) സംസ്ഥാനങ്ങളാണ്.
സ്വകാര്യ ട്യൂഷന്‍ തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും ഏറ്റവും കുറവ് കേരളത്തിലാണെന്നു പഠനം കണ്ടെത്തുന്നു. രാജ്യത്താകെ 39.2 ശതമാനം കുട്ടികള്‍ സ്വകാര്യ ട്യൂഷന് പോകുമ്ബോള്‍ കേരളത്തില്‍ അതിന്റെ പകുതി കുട്ടികള്‍ക്ക് പോലും (18.8%) ട്യൂഷന്‍ വേണ്ടിവരുന്നില്ല.

സ്മാര്‍ട്ട് ഫോണ്‍ ലഭ്യത: സംസ്ഥാനം തിരിച്ച്‌

കോവിഡ് കാലത്ത് ഗ്രാമീണ മേഖലയില്‍ സ്വകാര്യ സ്കൂളില്‍ നിന്ന് സര്‍ക്കാര്‍ സ്കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ മാറ്റവും വര്‍ധിച്ചതായി സര്‍വ്വേ പറയുന്നു. രാജ്യത്താകെ 2018 നെ അപേക്ഷിച്ച്‌ 6.1% കുട്ടികള്‍ കൂടുതലായി സര്‍ക്കാര്‍ സ്കൂളുകളിലേക്ക് എത്തി. കേരളത്തിലും 11.9 ശതമാനത്തിന്റെ വര്‍ധനവുണ്ട്

ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളുള്ള 76000 വീടുകളില്‍ ഫോണ്‍ വഴിയാണ് ഇക്കുറി സര്‍വ്വേ നടത്തിയത്. രാജ്യത്തെ 25 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശത്തെയും 581 ജില്ലകളിലെ 17184 ഗ്രാമങ്ങളിലായിരുന്നു സര്‍വ്വേ. ASER ന്റെ പതിനാറാമത്തെ റിപ്പോര്‍ട്ടാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button