തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം മേയ് അഞ്ചിന് വരാനിരിക്കെ കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം പുറത്ത്. കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സിഎൻഎൻ-ന്യൂസ് 18 പ്രവചിക്കുന്നു. യുഡിഎഫ് 70 മുതൽ 80 വരെ സീറ്റുകളും എൽഡിഎഫ് 58 മുതൽ 68 സീറ്റുകളും നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ നാല് സീറ്റുവരെ നേടുമെന്ന് സിഎൻഎൻ ന്യൂസ് 18 എക്സിറ്റ് ഫലം പറയുന്നു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് അടിപതറുമെന്നാണ് എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. ബിജെപി അധികാരത്തിലെത്താമെന്നാണ് പോൾ ഡയറിയുടെ എക്സിറ്റ് പോൾ ഫലം. തൃണമൂൽ 99 മുതൽ 127 സീറ്റ് വരെയും എൻഡിഎ 142 മുതൽ 171 സീറ്റു വരെയും നേടുമെന്ന് പോൾ ഡയറി പ്രവചിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


