വന്‍ കഞ്ചാവ് വേട്ട; കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് തമിഴ്‌നാട്ടില്‍ പിടികൂടി

ദിണ്ഡഗല്‍: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് തമിഴ്‌നാട്ടില്‍ പിടികൂടി. തമിഴ്‌നാട് ദിണ്ഡിഗലില്‍ വച്ചാണ് വന്‍ കഞ്ചാവ് പിടികൂടിയത്. കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

കേരളത്തിലേക്ക് തമിഴ്‌നാട് വഴി വന്‍ തോതില്‍ കഞ്ചാവ് കടത്താന്‍ ശ്രമം നടക്കുന്നതായി കേരള എക്‌സൈസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നുള്ള എക്‌സൈസ് സംഘമാണ് തമിഴ്‌നാട്ടിലെത്തി കഞ്ചാവ് പിടികൂടിയത്.

ലോറിയില്‍ പേപ്പര്‍കെട്ടുകള്‍ക്കടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് കേരളാ സംഘം ദിണ്ഡിഗല്‍ എക്‌സൈസ് വിഭാഗത്തെ വിളിച്ചുവരുത്തി പ്രതികളെയും തൊണ്ടി മുതലായ കഞ്ചാവും കൈമാറി. ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് തമിഴ്‌നാട് വഴി കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News