25.5 C
Kottayam
Saturday, June 6, 2026

ഗര്‍ഭകാലത്ത് വയറും മാറിടവും വലുതാകുന്നതും സ്ട്രച്ച് മാര്‍ക്കുണ്ടാവുന്നതും സ്വാഭാവികം; ബോഡിഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് കാജല്‍ അഗര്‍വാള്‍

Must read

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രതാരം കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവും. ഗര്‍ഭകാലത്ത് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴായി ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള വ്യക്തിയാണ് കാജല്‍ കാജല്‍ അഗര്‍വാള്‍.

എന്നാല്‍ ഗര്‍ഭകാലത്ത് ഏത് സ്ത്രീയിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് തനിക്കും സംഭവിക്കുന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പരിഹസിച്ചവരുടെ വായടപ്പിച്ചിട്ടുണ്ട് കാജല്‍. ഇപ്പോഴിതാ കുഞ്ഞിനായുള്ള കാത്തിരിപ്പിനെ കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.

ശരീരത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും ഗര്‍ഭകാലത്തെ ശാരീരിക മാനസിക അവസ്ഥകളെ കുറിച്ചും ഗ്ലോബല്‍ സ്പാ എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കാജല്‍ പറയുന്നത്. ‘കുഞ്ഞിനെ വരവേല്‍ക്കാന്‍ ഞങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒരേസമയം ആശങ്കയും ആവേശവും ഉണ്ട്. കുഞ്ഞിനെ നല്ല വ്യക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. ശരിയായ മുല്യങ്ങളും മാതൃകകളും നിറച്ച് ആ ജീവനെ വളര്‍ത്തേണ്ടത് വലിയ ഉത്തരവാദിത്തമാണ്.’- താരം പറയുന്നു.

ഗര്‍ഭകാലത്തെ ആദ്യത്തെ മൂന്നു മാസം അല്‍പം കഠിനമായിരുന്നു. ഗര്‍ഭിണിയാകുമ്പോള്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു. യോഗയും നടത്തവും ആരോഗ്യകരമായ ഭക്ഷണരീതിയും കൊണ്ടാണ് കഠിനമായ അവസ്ഥയെ മറികടന്നത്. പരമാവധി സമയം കുടുംബത്തിനൊപ്പം ചിലവഴിക്കും.

- Advertisement -

ബന്ധങ്ങള്‍ നിലനിര്‍ത്തുക, ഇഷ്ടപ്പെട്ട പാട്ട് കേള്‍ക്കുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക എന്നിവയെല്ലാമാണ് ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ടകാര്യങ്ങള്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് തനിക്ക് ഏറെ സന്തോഷം ലഭിക്കുന്നത്.ഇപ്പോള്‍ അതിന് സമയം കിട്ടാറുണ്ടെന്നും താന്‍ സന്തോഷവതിയാണെന്നും താരം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week