ചുങ്കപ്പാറയില്‍ യുവാവിന്റെ തലയ്ക്ക് വെട്ടിയ 85-കാരനും മകനും പിടിയില്‍

വാക്കുതര്‍ക്കം കലാശിച്ചത് ക്രൂരമായ ആക്രമണത്തില്‍; ചുങ്കപ്പാറയില്‍ യുവാവിന്റെ തലയ്ക്ക് വെട്ടിയ 85-കാരനും മകനും പിടിയില്‍; പ്രതികള്‍ റിമാന്‍ഡില്‍

പെരുമ്പെട്ടി : വാക്കു തര്‍ക്കത്തിനിടെ യുവാവിനെ അരിവാളുകൊണ്ട് തലയ്ക്കു വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനെയും മകനെയും പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചുങ്കപ്പാറ കോട്ടാങ്ങല്‍ എന്ന സ്ഥലത്ത് കൊല്ലനോലില്‍ തടത്തില്‍ വീട്ടില്‍ നൗഷാദ് കെ എ(53) , നൗഷാദിന്റെ പിതാവായ അബ്ദുള്‍ റഹ്‌മാന്‍ (85) എന്നിവരാണ് അറസ്റ്റില്‍ ആയത്.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. പെരുമ്പെട്ടി സ്വദേശിയായ ആദിത്യന്‍ എന്ന യുവാവിനെയാണ് വാക്കു തര്‍ക്കത്തിനിടെ ഇരുവരും ചേര്‍ന്ന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ഷിജു,

ഉണ്ണികൃഷ്ണന്‍, എഎസ്‌ഐ ഷെറീന, സിപിഒമാരായ രതീഷ്, രാഹുല്‍, നൗഫല്‍, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ കയ്യില്‍ നിന്നും ആക്രമണത്തിന് ഉപയോഗിച്ച അരിവാളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

The Perumpetty police have arrested a father and his son for allegedly attempting to murder a youth with a sickle during a heated argument at Chungappara Kottangal. The arrested individuals have been identified as Naushad K. A. (53) and his 85-year-old father, Abdul Rahman, both residents of Kollanolil Thadathil house. The victim, who sustained severe head injuries in the assault, was rushed to a nearby hospital and is currently in critical condition.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News