കോട്ടയം: രണ്ടില ചിഹ്നത്തില്‍ ജോസ് കെ.മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജേസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം നല്കിയ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ചിഹ്നം തീരുമാനിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നായിരുന്നു ജോസ് പക്ഷത്തിന്റെ വാദം. നേരത്തെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം നല്‍കാനുള്ള അധികാരം പി.ജെ ജോസഫിനാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു.
അകലകുന്നം പഞ്ചായത്തിലെ ആറുവാര്ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നല്കാന് ജോസ് കെ മാണി നീക്കം നടത്തിയതിന് പിന്നാലെ ഇതിനെ എതിര്‍ത്ത് പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പി.ജെ. ജോസഫിനാണ് ചിഹ്നം നല്‍കാനുള്ള അധികാരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയത്. കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിച്ചിരുന്നില്ല.