KeralaNews

തൊടുപുഴയില്‍ പി.ജെ ജോസഫ്, കടുതുരുത്തിയില്‍ മോന്‍സ് ജോസഫ്; ജോസഫ് വിഭാഗത്തിന്റെ സാധ്യതാ പട്ടിക പുറത്ത്

കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സാധ്യത പട്ടിക പുറത്ത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളില്‍ കൂടുതലും പുതുമുഖങ്ങളാകും ഉണ്ടാകുക. പുതുമുഖങ്ങള്‍ക്ക് വിജയസാധ്യതയെന്ന് ജോസഫ് ഗ്രൂപ്പിന്റെ സര്‍വേ ഫലം പ്രകാരമാണ് തീരുമാനം.

കൊച്ചിയിലെ സ്വകാര്യ ഏജന്‍സിയാണ് സര്‍വേ നടത്തിയത്. ചങ്ങനാശേരിയിലും കോതമംഗലത്തും പേരാമ്പ്രയിലും പുതുമുഖങ്ങള്‍ സ്ഥാനാര്‍ത്ഥികളാകും. തൊടുപുഴയില്‍ പി.ജെ ജോസഫ്, കടുതുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ തന്നെ മത്സരിക്കും. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും കുട്ടനാട് ജേക്കബ് എബ്രഹാമും പട്ടികയില്‍ ഇടം നേടി.

മൂവാറ്റപുഴ ലഭിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യതയുണ്ട്. പകരം ഇടുക്കിയില്‍ നോബിള്‍ ജോസഫ് സ്ഥാനാര്‍ത്ഥിയാകും. കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാര്‍ഥിയാകും. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസും മൈക്കിള്‍ ജയിംസും സാധ്യത പട്ടികയില്‍.

ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസിനും വി.ജെ ലാലിക്കും തുല്യപരിഗണനയാണ് ഉള്ളത്. പൂഞ്ഞാര്‍ ലഭിച്ചാല്‍ സജി മഞ്ഞക്കടമ്പില്‍, കാഞ്ഞിരപ്പള്ളിയെങ്കില്‍ അജിത് മുതിരമല എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. പേരാമ്പ്രയില്‍ യൂത്ത് ഫ്രണ്ട് നേതാവ് കെ.വി കണ്ണന് മുന്‍തൂക്കമുണ്ട്.

അതേസമയം, തിരുവല്ല സീറ്റില്‍ അനിശ്ചിതത്വം തുടരുകയാണ്. പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button