Home-bannerKeralaNewsRECENT POSTSTop Stories
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വിളിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വച്ച് പ്രഖ്യാപനമുണ്ടായേക്കുന്നുമെന്നാണ് സൂചന. അടൂര്‍, അരൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് ഇനി നടക്കാനുള്ളത്.
അതേസമയം പാലായിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 23നാണ് പാലാതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 27നാണ് ഹരിയാന മന്ത്രിസഭയുടെയും നവംബര്‍ ആദ്യവാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News