32.3 C
Kottayam
Monday, April 29, 2024

Kerala Budget 2024 LIVE:കേന്ദ്ര അവഗണന തുടര്‍ന്നാല്‍ ‘പ്ലാന്‍ ബി’ ബജറ്റ് അവതരണം തുടങ്ങി

Must read

💼സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും. ലോകത്ത് യുദ്ധവും മാന്ദ്യവും പുരോഗമിക്കുന്ന മുറയ്ക്ക് ഈ പ്രശ്നം കേരളത്തെയും ബാധിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം വര്‍ധിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തും.

💼വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ അടക്കം സർക്കാർ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടു. 

💼തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവെയ്ക്ക് അവഗണന. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താൻ റെയിൽവെക്ക് സാധിക്കുന്നില്ല. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നു. 

💼കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന് 500 കോടി നൽകുമെന്ന് ധനമന്ത്രി. ദേശീയ തീരദേശ, മലോര പാതകൾ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയ പാത വികസനത്തിൽ പിണറായി സർക്കാർ മികച്ച മുന്നേറ്റം നടത്തി.

💼പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ യാഥാര്‍ത്ഥ്യമാക്കും. ഇതിനായി നിക്ഷേപ സംഗമം കൊണ്ട് വരും. വിഴിഞ്ഞത്തെ സ്പെഷൽ ഹബ്ബാക്കും. വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജ്, പ്രാദേശ വാസികൾക്ക് നൈപുണ്യ വികസന പദ്ധതി കൊണ്ടുവരും. വിഴിഞ്ഞം കയറ്റുമതി സാധ്യത ഉയർത്തി. ഇത് കാർഷിക മേഖലയിൽ നേട്ടമാണ്. 

💼ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതം ആയി പൂർത്തിയാക്കും. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്.

💼സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും. വിഴിഞ്ഞം പോർട്ട്‌ മെയ്‌ മാസത്തിൽ തുറക്കും. വിദദ്ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാര്‍ത്ഥ്യമാക്കും. വിഴിഞ്ഞത് വൻ പ്രതീക്ഷയാണ് ഉള്ളത്. 

💼വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങൾ സ്വീകരിക്കും.

💼കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും തകരില്ല കേരളം തളരില്ല കേരളം തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നേറുന്നത്. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും. അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരും. 

💼ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി. കേന്ദ്രം സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം എന്ന് വ്യക്തമാക്കി മുന്നോട്ട് പോകണം.

💼കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറി. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിൽ. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week