25.5 C
Kottayam
Friday, June 5, 2026

മുഷ്താഖ് അലി ട്രോഫി: മഴക്കളിയില്‍ ഗോവയെ വീഴ്ത്തി കേരളത്തിന്‍റെ കുതിപ്പ്

Must read

ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മഴമൂലം 13 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ഗോവക്കെതിരെ കേരളത്തിന് 11 റൺസ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സടിച്ചപ്പോള്‍ 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവ 7.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്ത് നില്‍ക്കെ മഴമൂലം വീണ്ടും കളി മുടങ്ങി. തു‍ട‍‍ർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളെ പ്രഖ്യാപിക്കുകകയായിരുന്നു.

22 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ഇഷാൻ ഗഡേക്കറാണ് ഗോവയുടെ ടോപ് സ്കോറര്‍. സുയാഷ് പ്രഭുദേശായി 9 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിനായി ജയലജ് സക്സേനയും ബേസില്‍ തമ്പിയും ഓരോ വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് കളികളില്‍ 16 പോയന്‍റുമായി കേരളം ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ആന്ധ്രയാണ് ഒന്നാമത്. സ്കോര്‍ കേരളം 13 ഓവറില്‍ 143-6, ഗോവ 7.5 ഓവറില്‍ 69-2.

144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവക്ക് മൂന്നാം ഓവറിലെ ഓപ്പണര്‍ അസാൻ തോട്ടയെ നഷ്ടമായി. 11 പന്തില്‍ അഞ്ച് റണ്‍സെടുത്ത തോട്ടയെ ജലജ് സക്സേന സ്വന്തം ബൗളിംഗില്‍ പിടികൂടി കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.  അ‍ഞ്ചാം ഓവറിലെ ആദ്യ പന്തില്‍ കശ്യപ് ബേക്‌ലെയെ(5) ജലജ് സക്സേനയുടെ കൈകളിലെത്തിച്ച ബേസില്‍ തമ്പി ഗോവക്ക് രണ്ടാം പ്രഹമേല്‍പ്പിച്ചു.  ഒരറ്റത്ത് തകര്‍ത്തടിച്ച ഇഷാന്‍ ഗേഡ്ക്കർ കേരളത്തിന് ഭീഷണിയായെങ്കിലും വീണ്ടും മഴയെത്തിയതോടെ കേരളം ജയിച്ചു കയറി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം സല്‍മാന്‍ നിസാറിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തിലാണ് 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തത്. 20 പന്തില്‍ 34 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ 31 റണ്‍സെടുത്തു.അബ്ദുള്‍ ബാസിത്(13 പന്തില്‍ 23), രോഹന്‍ കുന്നമ്മല്‍(14 പന്തില്‍ 19), ഷറഫുദ്ദീന്‍(6 പന്തില്‍11*) ബേസില്‍ എൻ പി(3 പന്തില്‍ 7*)എന്നിവരും കേരളത്തിനായി തിളങ്ങിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(2), വിഷ്ണു വിനോദ്(7) എന്നിവർ നിരാശപ്പെടുത്തി.

- Advertisement -

ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് സഞ്ജുവും രോഹനും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 43 റണ്‍സടിച്ചിരുന്നു. 15 പന്തില്‍ നാലു ഫോറും രണ്ട് സിക്സും പറത്തിയ സഞ്ജു ഫെലിക്സ് അലിമാവോയുടെ പന്തില്‍ കശ്യപ് ബാക്‌ലെക്ക് ക്യാച്ച് നല്‍കി മടങ്ങി. സ്കോര്‍ 68ല്‍ നില്‍ക്കെ രോഹനും പുറത്തായി. പിന്നാലെ വിഷ്ണു വിനോദിനെയും മുഹമ്മദ് അസറുദ്ദീനെയും നഷ്ടമായെങ്കിലും തകര്‍ത്തടിച്ച സല്‍മാന്‍ നിസാറാണ് കേരളത്തെ 100 കടത്തിയത്. ഗോവക്കായി മോഹിത് റേഡ്ക്കറും ഫെലിക്സ് അലിമാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week