25.5 C
Kottayam
Saturday, June 6, 2026

ജി സുധാകരന്‍റെ പാതി മനസ് ബിജെപിക്കൊപ്പം, മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളെന്ന് ബിഗോപാലകൃഷ്ണന്‍

Must read

കണ്ണൂര്‍: ജി സുധാകരന്‍റെ  പാതി മനസ്സ് ബിജെപിക്കൊപ്പമാണെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ജി സുധാകരനെ  അദ്ദേഹത്തിന്‍റെ  വീട്ടിൽ കാണാൻ പോയ ആളാണ് താൻ. ജി സുധാകരനെ ഷാളിട്ട് താൻ സ്വീകരിച്ചു. തന്നെ ജി സുധാകരൻ വീടിനു മുന്നിലെ ഗേറ്റിൽ വന്നാണ് സ്വീകരിച്ച അകത്തു കൊണ്ടുപോയത്. ആ സ്വീകരണം ബിജെപിയോടുള്ള സ്വീകരണം ആയിരുന്നു. മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളാണ് ജി സുധാകരനെന്നും അദ്ദേഹം പറഞ്ഞു

.ബിജെപി അവധാനത കാണിച്ചില്ലായിരുന്നെങ്കിൽ ഇ പി ജയരാജൻ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബിജെപി ഗവർണറായേനെ. ഇ പി ജയരാജൻ പരിപ്പുവടയും കട്ടൻ ചായയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുമായിരുന്നില്ലെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇപി ജയരാജനെതിരെ കടുത്ത വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. താൻ നിലവാരം ഇല്ലാത്ത ആളാണെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. ഡൽഹി വരെ കുളിച്ചൊരുങ്ങി വന്നപ്പോൾ ഇ പി ജയരാജന് തന്‍റെ  നിലവാരത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നില്ല. തൃശൂര്‍ രാമനിലയത്തില്‍  107ആം നമ്പർ റൂമിലേക്ക് എത്തി ചർച്ച നടത്തിയപ്പോളും ഇ പി ജയരാജന് തന്‍റെ  നിലവാരത്തെ കുറിച് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കൂത്തുപറമ്പിലെ പാർട്ടി പരിപാടിയിലായിരുന്നു ശോഭയുടെ പരാമർശം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week