കേരളബാങ്ക് കോർപ്പറേറ്റ് ബിസിനസ് ഓഫീസ് കാെച്ചിയിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി:കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് ഓഫീസും ജില്ലാതല ക്രെഡിറ്റ് പ്രൊസ്സസിംഗ് സെന്ററും കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു.

കാക്കനാട് ജില്ലാ ആസ്ഥാനത്ത് നബാർഡ് ഡി.ഡി.എം അശോക് കുമാർ നയ്യാർ ഓഫീസ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ജോളി ജോൺ, ക്രെഡിറ്റ് പ്രൊസ്സസിംഗ് സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.എൻ.അനിൽകുമാർ, സഹകരണ സംഘം പ്ലാനിംഗ് എ.ആർ.സുബ്രമഹ്ണ്യൻ നമ്പൂതിരി, ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജി പി.എം, ഡിസ്ട്രിക്്ട് കോപ്പറേറ്റ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(ബി.ഇ.എഫ്്.ഐ.)ജില്ലാ സെക്രട്ടറി പി.ജി.ഷാജു, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.സി പാപ്പച്ചൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഹെഢാഫീസിന് പുറമെ എറണാകുളത്ത് കോർപ്പറേറ്റ് ബിസിനസ് ഓഫീസ്, തിരുവനന്തപുരം,ആലപ്പുഴ,കോട്ടയം,തൃശൂർ,പാലക്കാട്,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിൽ റീജണൽ ഓഫീസുകൾ, എല്ലാ ജില്ലകളിലും ക്രെഡിറ്റ് പ്രൊസസ്സിംഗ് സെന്ററുകൾ എന്നിവയാണ് പുതിയതായി കേരള ബാങ്കിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News