കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് കുഞ്ഞ് മഫ്‌ളര്‍മാനും ഉണ്ടാകും; ക്ഷണിച്ചത് സാക്ഷാല്‍ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കേജ്രിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ചടങ്ങില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായ കുഞ്ഞു മഫ്ളര്‍മാനും ഉണ്ടാകും. അരവിന്ദ് കേജ്രിവാള്‍ തന്നെയാണ് ഒരുവയസ്സുകാരനായ അവ്യാന്‍ ടോമറിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്റെ മകനാണ് അവ്യാന്‍. ഡല്‍ഹി തെരഞ്ഞെടിപ്പിന്റെ വോട്ടെണ്ണല്‍ ദിവസമാണ് കേജ്രിവാളായി വേഷമിട്ട കുഞ്ഞു അവ്യാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കേജ്രിവാളിന്റേത് പോലെ കണ്ണടയും മീശയും വേഷവുമണിഞ്ഞ കുട്ടി മുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രം ആം ആദ്മി പാര്‍ട്ടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘മഫ്‌ളല്‍ മാന്‍’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറികള്‍ക്കകം തന്നെ നിരവധി ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. ഇതോടെ മഫ്‌ളര്‍മാന്‍ ഹിറ്റായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News