27 C
Kottayam
Thursday, May 9, 2024

കൊവിഡിനെ തടയാന്‍ 5ടി പദ്ധതിയുമായി കെജ്‌രിവാള്‍

Must read

ന്യുഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിനായി 5 ടി പദ്ധതിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡോക്ടര്‍മാരും വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് പ്രത്യേക പ്ലാന്‍ തയാറാക്കിയത്. ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്‌മെന്റ്, ടീംവര്‍ക്ക്, ട്രാക്കിങ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

<p>ഐസിഎംആറിന്‍െര്‍ നിര്‍ദേശം അനുസരിച്ച് കൊവിഡ് വൈറസ് ഹോട്ട്‌സ്‌പോട്ടുകളില്‍ റാപിഡ് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു. ഏകദേശം 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിലാണ് മുന്നോട്ടുപോകുന്നത്. പരിശോധന കിറ്റുകളുടെ ക്ഷാമം സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. 50,000കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത് സംസ്ഥാനത്ത് എത്തിതുടങ്ങി. റാപ്പിഡ് ടെസ്റ്റ് വിപുലീകരിക്കുന്നതിനായി ഒരു ലക്ഷം കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഇത് വെള്ളിയാഴ്ച എത്തുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചു.</p>

<p>നിലവില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് നിസാമുദ്ദീനിലും ദില്‍ഷാദ് ഗാര്‍ഡനിലുമാണ്. സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളിലായി 2950 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ചില സ്വകാര്യ ആശുപത്രികളും ചികിത്സ നല്‍കാന്‍ സജ്ജമാക്കി. ഇതുവരെ 525 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്.</p>

<p>30,000 ത്തോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് മുന്നോട്ടുപോകുന്നത്. 8000 ത്തോളം ബെഡുകള്‍ ആശുപത്രികളില്‍ ഒരുക്കാനാകും. കേസുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കും. </p>

<p>12,000ത്തോളം ഹോട്ടല്‍ ബെഡുകളിലും ധര്‍മശാലകളിലും മറ്റുമായി 10,000ത്തോളം ബെഡുകളും ഐസൊലേഷനായി തയാറാക്കും. രോഗം മൂര്‍ച്ഛിച്ചവരെയായിരിക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. 400 വന്റെിലേറ്റര്‍ സൗകൗര്യവും 1200 ബെഡുകളില്‍ ഓക്‌സിജന്‍ സൗകര്യവും ഒരുക്കുമെന്നും കെജരിവാള്‍ അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week