24.2 C
Kottayam
Wednesday, December 4, 2024

ഒടുവില്‍ തീരൂമാനമായി!കീർത്തി സുരേഷിന്റെ വിവാഹം ഈ മാസം; ചടങ്ങിന്റെ തീയതി പുറത്ത്

Must read

തിരുവനന്തപുരം:നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലാണ് വരന്‍. ഡിസംബര്‍ 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍.

ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്.എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.

കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

‘റിവോള്‍വര്‍ റിത’യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ ബേബി ജോണ്‍ എന്ന സിനിമ പൂര്‍ത്തിയാക്കി. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍. ഡിസംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യും.

2 തരം ചടങ്ങുകളോടെയായിരിക്കും കീര്‍ത്തി സുരേഷിന്‍റെ വിവാഹം നടക്കുക. ഡിസംബര്‍ 12ന് നടക്കുന്ന വിവാഹം കെങ്കേമമാക്കാനൊരുങ്ങുകയാണ് കീര്‍ത്തിയും കുടുംബവും.

ബാല്യകാല സുഹൃത്തായ ആന്‍റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളും വാര്‍ത്തകളും മറ്റും സൈബറിടത്ത് ചര്‍ച്ചയാകുന്നതിനിടെ കീര്‍ത്തി തന്നെയാണ് വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. ആന്‍റണിയുമൊത്തുളള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കീര്‍ത്തിയുടെ പോസ്റ്റ്. ഡിസംബര്‍ 12ന് ഗോവയില്‍ വച്ചാണ് താരനവിവാഹം നടക്കുക. 12ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുളള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്.

രണ്ടാമത്തെ ചടങ്ങ് നടക്കുന്നത് വൈകിട്ടാണ്. സൂര്യാസ്തനത്തെ സാക്ഷിയാക്കിയുളള പ്രത്യേക ചടങ്ങായിരിക്കും ഇത്. പേസ്റ്റല്‍ നിറത്തിലുളള വസ്ത്രങ്ങളായിരിക്കും അതിഥികള്‍ക്കുളള ഡ്രസ് കോഡ്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെയായിരിക്കും വിവാഹാഘോഷങ്ങള്‍ സമാപിക്കുക. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പാര്‍ട്ടിയില്‍ പങ്കെടുക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിവാഹത്തിന് മുന്നോടിയായുളള ചടങ്ങുകള്‍ ഡിസംബര്‍ 10ന് ആരംഭിക്കും. കേരള തീമിലായിരിക്കും ചടങ്ങുകള്‍. ഡിസംബര്‍ 11ന് രാവിലെ സംഗീത് പരിപാടികളും വൈകിട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമുളള ഗെയിംസ് അടക്കമുളള പരിപാടികളും സംഘടിപ്പിക്കും.

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ആരാധകരുളള താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ ബോളിവുഡിലേക്കും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ദളപതി വിജയ് നായകനായെത്തിയ തെരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡിലേക്ക് ചുവടുവെയ്ക്കുന്നത്.

തമിഴില്‍ സമാന്ത ചെയ്ത കഥാപാത്രത്തെയാണ് കീര്‍ത്തി ഹിന്ദി റീമേക്കില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സാങ്കേതികതകരാർ; ഷൊർണൂരിൽ വന്ദേഭാരത് എക്‌സ്പ്രസ് വഴിയിൽ കുടുങ്ങി; ഇന്റർസിറ്റിയും വൈകുന്നു

ഷൊര്‍ണൂര്‍: കാസര്‍കോട്‌-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്‌ ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്.ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. പ്രശ്‌നം...

ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല; നിരോധനമേർപ്പെടുത്താന്‍ അസമിലെ ബിജെപി സർക്കാർ

ദിസ്പൂർ : റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ അസം സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബുധനാഴ്ച അറിയിച്ചു. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി...

ലോഗിന്‍ ചെയ്യാനും പോസ്റ്റ് ചെയ്യാനും കഴിയുന്നില്ല ; രാജ്യത്ത് ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തകരാര്‍

മുംബൈ:  ജനപ്രിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തടസം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന്  ക്രൗഡ്-സോഴ്‌സ്ഡ് ഔട്ട്‌ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ മുതൽ പരാതികൾ...

ഭാര്യ മരിച്ചാൽ എത്രനാൾ കഴിഞ്ഞ് വീണ്ടും കല്യാണം കഴിക്കാം?ഓണ്‍ലൈന്‍ സെര്‍ച്ച് പണിയായി;യുവാവ് കൊലക്കുറ്റത്തിന് കുടുങ്ങി

വാഷിംഗ്‌ടൺ: യുഎസിൽ നേപ്പാൾ സ്വദേശിനിയുടെ തിരോധാനത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. മംമ്‌‌ത കാഫ്‌ലെ ഭട്ട് (28) എന്ന യുവതിയെയാണ് കഴിഞ്ഞ അഞ്ച് മാസമായി കാണാതായത്. മംമ്‌തയെ ഭർത്താവ് നരേഷ് ഭട്ട് (33) കൊലപ്പെടുത്തി...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയെ തഹസില്‍ദാർ പദവിയിൽ നിന്നും മാറ്റി;പുതിയ നിയമനം കളക്ട്രേറ്റില്‍

പത്തംതിട്ട: നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. കോന്നി തഹസില്‍ദാറായി...

Popular this week