EntertainmentKeralaNews

തുണിയില്ലാതെ വെള്ളത്തിലിറങ്ങിയോ? വേറെയാര് ചെയ്താലും കീര്‍ത്തിയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്ന് ആരാധകരും

കൊച്ചി:ഇന്ത്യയിലാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നടിയും താരപുത്രിയുമായ കീര്‍ത്തി സുരേഷ്. നായികയായി കരിയര്‍ തുടങ്ങി, അധികം വൈകാതെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വാങ്ങിയാണ് കീര്‍ത്തി തന്റെ താരമൂല്യം വര്‍ധിപ്പിച്ചത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും രാജ്യത്തിന് അഭിമാനമായി മാറാനും നടിയ്ക്ക് സാധിച്ചു.

ക്യൂട്ട് നായികയായി തമിഴിലെ സൂപ്പര്‍താരങ്ങളുടെ കൂടെ അഭിനയിച്ച് കൊണ്ടിരിക്കുന്ന കീര്‍ത്തിയ്ക്ക് വലിയ ആരാധക പിന്‍ബലമുണ്ട്. എന്നാല്‍ ഒരു ബിക്കിനി ചിത്രമിട്ടതോട് കൂടി എല്ലാം അവസാനിച്ചിരിക്കുകയാണ്. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ കീര്‍ത്തി പങ്കുവെച്ച ചില ചിത്രങ്ങളാണ് ആരാധകരെ പോലും ചൊടുപ്പിക്കുന്നതിലേക്ക് എത്തിച്ചത്.

https://www.instagram.com/p/CnKAu3yBeAA/?utm_source=ig_web_copy_link

നിലവില്‍ തായ്‌ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുകയാണ് കീര്‍ത്തി സുരേഷ്. വൈകുന്നേരം സണ്‍ സെറ്റ് കാണുന്നതിനൊപ്പം എടുത്ത ചില ഫോട്ടോസാണ് നടി പുറത്ത് വിട്ടത്. അതില്‍ ബിക്കിനി ധരിച്ച് വെള്ളത്തില്‍ കിടക്കുന്നതും അല്ലാതെയുമായി നിരവധി ചിത്രങ്ങളുണ്ട്. മോശമായി ശരീരം തുറന്ന് കാണിക്കുന്നതായി ഒന്നുമില്ലെങ്കിലും കീര്‍ത്തിയില്‍ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

‘കീര്‍ത്തിയും ബിക്കിനി ധരിച്ച് ഫോട്ടോയുമായി വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇക്കാലത്ത് കേവലം ലൈക്കുകള്‍ കിട്ടാന്‍ വേണ്ടി ശരീരം തുറന്ന് കാണിക്കുന്ന നിലയിലേക്കാണ് ഓരോ നടിമാരും പോകുന്നത്. അതുകൊണ്ട് ഉണ്ടായിരുന്ന ബഹുമാനം കൂടി പോയി കിട്ടി. പഴയ കീര്‍ത്തിയായിരുന്നു നല്ലത്. നിങ്ങളും ബോളിവുഡിലെ നടിമാരെ പോലെയാവാന്‍ നില്‍ക്കരുത്. വസ്ത്രം കൂടുതല്‍ ധരിച്ചാലും സൗന്ദര്യത്തിന് യാതൊരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല’,.

ഞാന്‍ കീര്‍ത്തിയുടെ വലിയ ആരാധകനാണ്. എന്നാല്‍ ഇങ്ങനെയുള്ള ഫോട്ടോസ് എനിക്കിഷ്ടപ്പെട്ടില്ല. സാരി ഉടുത്തുള്ള നിങ്ങളെ കാണാന്‍ എത്ര സുന്ദരിയാണെന്ന് അറിയാമോ എന്നാണ് ഒരു ആരാധകന്‍ കീര്‍ത്തിയോട് ചോദിക്കുന്നത്.

എന്തായാലും കീര്‍ത്തിയെ സ്‌നേഹിക്കുന്നവരെല്ലാം അവരുടെ വസ്ത്രം നോക്കി കമന്റ് പറയുന്നത് വളരെ ദയനീയ അവസ്ഥയാണെന്ന് പറഞ്ഞ് ആരാധകരും എത്തിയിരിക്കുകയാണ്. വസ്ത്രം എന്ത് ധരിക്കുന്നു എന്നതിന് അനുസരിച്ചാണോ ഒരാളുടെ വ്യക്തിത്വം അളക്കുന്നതെന്നാണ് നടിയെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്.

അടുത്തിടെ വ്യാപകമായി കീര്‍ത്തി സുരേഷിനെതിരെ നെഗറ്റീവ് വാര്‍ത്തകള്‍ വന്നിരുന്നു. ഇളയദളപതി വിജയും കീര്‍ത്തിയും തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന തരത്തില്‍ വരെ പ്രചരണം ഉണ്ടായി. വിജയുടെ വിക്കിപീഡിയ പ്രൊഫൈലില്‍ കയറി ആരോ വിവരങ്ങള്‍ എഡിറ്റ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വിജയ് ഭാര്യ സംഗീതയുമായി 2022 ല്‍ ബന്ധം പിരിഞ്ഞുവെന്നും നിലവില്‍ ജീവിതപങ്കാളിയായി കൂടെയുള്ളത് നടി കീര്‍ത്തി സുരേഷ് ആണെന്നുമാണ് തിരുത്തപ്പെട്ടത്.

വിമര്‍ശകരില്‍ ആരോ ഒപ്പിച്ച പണി ആണെങ്കിലും താരങ്ങള്‍ക്കെതിരെ വരുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്ക് കാരണമായി ഇത് മാറി. വിജയിയോ, കീര്‍ത്തിയോ ഈ വിഷയത്തില്‍ ഇടപെടുകയോ അഭിപ്രായം പറായാനായി രംഗത്ത് വരികയോ ചെയ്തിരുന്നില്ല. തികച്ചും അസംബന്ധം എന്ന നിലയിലാണ് ആരാധകര്‍ പോലും ഈ വാര്‍ത്തകളെ തള്ളിക്കളഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker