24.6 C
Kottayam
Monday, June 8, 2026

ഞാന്‍ പോവുകയാണെന്നാണ് ചേച്ചി പറഞ്ഞത്; എന്നെ കണ്ടിട്ട് മനസിലായി, മോളി കണ്ണമാലി ഗുരുതരാവസ്ഥയിലെന്ന് ബിനീഷ്

Must read

കൊച്ചി:ചാളമേരി എന്ന കഥാപാത്രത്തിലൂടെ മലയാള ടെലിവിഷനിലും പിന്നീട് സിനിമയിലുമൊക്കെ ശ്രദ്ധേയായി മാറിയ നടിയാണ് മോളി കണ്ണമാലി. സൗന്ദര്യമോ പ്രായമോ ഒന്നും അഭിനയത്തിന് തടസ്സമല്ലെന്ന് മോളി തെളിയിച്ചിരുന്നു. സിനിമാ നടിയായെങ്കിലും മോശം ജീവിതസാഹചര്യമായിരുന്നു നടിയുടെ ജീവിതത്തെ ബാധിച്ചത്.

നിലവില്‍ അസുഖബാധിതയായി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് മോളി. സിനിമാ താരങ്ങളടക്കം പലരും മോളി കണ്ണമാലിയ്ക്ക് പ്രാര്‍ഥനയുമായി രംഗത്ത് വന്നിരുന്നു. കൂട്ടത്തില്‍ നടന്‍ ബിനീഷ് ബാസ്റ്റിനും എത്തിയിരിക്കുകയാണ്. നടിയെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രേക്ഷകരോട് ബിനീഷ് സംസാരിച്ചത്.

നിലവില്‍ മോളിയുടെ അവസ്ഥ എന്താണെന്ന് പറഞ്ഞ നടന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് പ്രത്യേകം അഭ്യര്‍ഥിച്ചിരിക്കുകയാണ്. ഐസിയുവില്‍ ആണെന്ന് മാത്രമേ എല്ലാവരും അറിഞ്ഞിട്ടുള്ളുവെന്നും എന്നാല്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്ന് പോവുന്നതെന്നും ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യങ്ങളൊക്കെ സൂചിപ്പിച്ചത്.

- Advertisement -

‘മോളി ചേച്ചി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. ചേച്ചി ഐസിയുവില്‍ തന്നെയാണ്. ഇത്രയും ദിവസമായിട്ട് വരാന്‍ പറ്റിയില്ല. ഇന്നാണ് വരാന്‍ കഴിഞ്ഞത്. എല്ലാവരും വന്നാല്‍ ചേച്ചിയെ കാണിക്കുകയൊന്നുമില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ശ്വാസകോശത്തിന്റെ പ്രശ്നങ്ങളുമൊക്കെ ഉണ്ടെന്നാണ് പരിചരിക്കുന്ന നഴ്‌സിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്. നല്ല രീതിയിലുള്ള ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അവസ്ഥ വളരെ മോശമാണ്.

- Advertisement -

എന്നെ കണ്ടപ്പോള്‍ ചേച്ചിക്ക് മനസിലായി. സംസാരിക്കാനൊന്നും പറ്റാത്ത അവസ്ഥയാണ്. ട്യൂബ് വഴിയാണ് ഫുഡ് കൊടുക്കുന്നത്. നമുക്ക് കാണുമ്പോള്‍ തന്നെ ഭയങ്കരമായി സങ്കടം വരും. ഇങ്ങനെയൊരു അവസ്ഥയില്‍ മോളി ചേച്ചിയെ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ച് കളിച്ച് തമാശയായിട്ടേ ചേച്ചി സംസാരിക്കൂ. എന്റെ നാട്ടുകാരിയാണ് ചേച്ചി. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ 2 കിലോ മീറ്റര്‍ വ്യത്യാസത്തിലാണെന്നും ബിനീഷ് പറയുന്നു.

ഈ അവസ്ഥയില്‍ എല്ലാവരും ചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. ഏത് ആശുപത്രിയില്‍ കൊണ്ട് പോയാലും കൊടുക്കുന്ന ചികിത്സ തന്നെയാണ് ഇവിടെയും കൊടുക്കുന്നത്. ഓപ്പറേഷനൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.

ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റില്ലെന്ന് നേരത്തെ ചേച്ചി എന്നോടും പറഞ്ഞിട്ടുണ്ട്. മുന്‍പ് മമ്മൂക്ക ചേച്ചിയുടെ ചികിത്സ ചെലവ് ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നു. ഓപ്പറേഷനൊന്നും പറ്റൂലെന്ന് അന്ന് ചേച്ചി പറഞ്ഞു. ചേച്ചിയുടെ കൂടെ ഞാന്‍ ചെയ്ത വീഡിയോ മമ്മൂക്ക കണ്ടു. അങ്ങനെയാണ് അദ്ദേഹം സഹായിക്കാനായി വന്നത്.

- Advertisement -

ലങ്സില്‍ കഫക്കെട്ടുണ്ട്. ശ്വാസം എടുക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. പ്രായത്തിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. വല്ലാത്ത മോശമായൊരു അവസ്ഥയിലൂടെയാണ് ചേച്ചി കടന്ന് പോകുന്നത്. എല്ലാവരും പ്രാര്‍ഥിക്കണമെന്നേ എനിക്ക് പറയാനുള്ളൂ. മക്കളൊക്കെ പൈസയുടെ ആവശ്യത്തിനും മറ്റുമായി പോയിരിക്കുകയാണ്. നല്ല സാമ്പത്തികം വേണ്ടി വരുന്ന ആശുപത്രിയാണ്.

മോളി ചേച്ചി ഐസിയുവില്‍ ആണെന്ന് മാത്രമേ എല്ലാവര്‍ക്കും അറിയൂ. ഞാന്‍ നേരില്‍ പോയി കണ്ടതാണ്. കണ്ടപ്പോള്‍ ചേച്ചിക്ക് എന്നെ മനസിലായി. എന്തൊക്കെയോ പറയുന്നുണ്ട്. ഞാന്‍ പോയി എന്നാണ് പറഞ്ഞതെന്നാണ് സിസ്റ്റര്‍മാര്‍ പറഞ്ഞത്. അങ്ങനെയല്ല, എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നതായിട്ടും’, ബിനീഷ് ബാസ്റ്റിന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week