24.2 C
Kottayam
Saturday, June 6, 2026

ചുവപ്പ് സാരി, ചുവപ്പ് നിറത്തിലുള്ള പൊട്ടും വളകളും…. അതീവ സുന്ദരിയായി കീര്‍ത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ

Must read

കൊച്ചി:മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി തിരക്കിലാണ് താരം.

അച്ഛനും അമ്മയ്ക്കും സഹോദരിക്കും പിന്നാലെ സിനിമയിൽ എത്തിയ കീർത്തി ബാലതാരമായി കുബേരൻ പോലുള്ള സിനിമകളിൽ കുട്ടിക്കാലത്ത് അഭിനയിച്ചിട്ടുണ്ട്. പിന്നീട് പഠനവും മറ്റ് തിരക്കുകളുമായി കീർത്തി സിനിമയിൽ നിന്നും മാറി നിന്നു. പിന്നീട് പ്രിയദർശനാണ് കീർത്തിയെ നായികയായി സിനിമയിലേക്ക് തിരിച്ച് കൊണ്ടുവന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായ ​ഗീതാഞ്ജലി എന്ന സിനിമയിൽ ഡബിൾ റോളിൽ കീർത്തി അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ കീർത്തി സാരിയോടുള്ള അഡിക്ഷനെക്കുറിച്ച് പറഞ്ഞ് എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചുവപ്പ് സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് കീര്‍ത്തി സുരേഷ് പോസ്റ്റ് ചെയ്തത്. ചുവപ്പ് നിറത്തിലുള്ള പൊട്ടും വളകളുമാണ് അണിഞ്ഞിരുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഏറെയിഷ്ടമാണ് കീര്‍ത്തിക്ക്.

- Advertisement -

വ്യത്യസ്തമായ പോസിലുള്ള ചിത്രങ്ങളും കീര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കീര്‍ത്തിയുടെ പുത്തന്‍ ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ലെന്നാണ് ആരാധകരും പറഞ്ഞത്. തനിക്കേറെ പ്രിയപ്പെട്ട വസ്ത്രങ്ങളിലൊന്നാണ് സാരിയെന്ന് കീര്‍ത്തി സുരേഷ് മുന്‍പ് പറഞ്ഞിരുന്നു.

- Advertisement -

ഒരുകാലത്ത് മലയാള സിനിമ അടക്കിഭരിച്ചിരുന്ന നായികമാരിൽ ഒരാളായിരുന്നു മേനക. അന്ന് മേനക ഇരുന്നിരുന്ന സ്ഥാനത്തേക്ക് കീർത്തിയും വളരുകയാണ്. മകൾ അഭിനയം ആരംഭിച്ചതോടെ മേനക സിനിമയിൽ സജീവമല്ല. മകൾക്ക് പിന്തുണ നൽകി പിന്നണിയിലാണ് താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week