കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരള എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. എറണാകുളം കളമശേരി, പത്തടിപാലം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും.

നേരത്തെ,ജൂൺ 22-ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും, രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News