31.7 C
Kottayam
Sunday, May 12, 2024

ഫ്‌ളാറ്റില്‍ നിന്നും മലിനജലം തോട്ടിലേക്ക്,മാന്നാനത്ത് നൂറോളം കുടുംബങ്ങളുടെ വെള്ളംകുടി മുട്ടി,കെ.സി.സി ഹോംസിന് നോട്ടീസ് നല്‍കി പഞ്ചായത്ത്

Must read

കോട്ടയം: മാന്നാനത്ത് ജനവാസകേന്ദ്രങ്ങളിലെ ജനസ്രോതസുകളിലേക്ക് മലിനജലം തുറന്നുവിട്ട ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്.മാന്നാനം അമ്മഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്ന കെ.സി.സി ഹോംസിനാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയത്.പഞ്ചായത്തിന്‍ നിന്ന് നടത്തിയ അന്വേഷണത്തില്‍ അതീവ ഗുരുതരമായ നിയമലംഘനമാണ് ഫ്‌ളാറ്റ് ഉടമകള്‍ നടത്തിയെന്ന് വ്യക്തമായത് പഞ്ചായത്തിന്റെ കാരണം കാണിയ്ക്കല്‍ നോട്ടീസില്‍ പറയുന്നു.ഫ്‌ളാറ്റിനെതിരെ നടപടിയാവശ്യപ്പെട്ട് പോലീസിന് പഞ്ചായത്ത് കത്തുനല്‍കിയിട്ടുമുണ്ട്.

സ്ഥലപരിശോധനയില്‍ ഫ്‌ളാറ്റില്‍ നിന്ന് വന്‍തോതില്‍ മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു.ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ഫ്‌ളാറ്റുടമകള്‍ മറുപടി നല്‍കാത്ത സാഹചര്യത്തില്‍ കൂടിയാണ് പഞ്ചായത്ത് നടപടികള്‍ക്കായി പോലീസിനെ സമീപിച്ചത്.

അഞ്ചുവര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഫ്‌ളാറ്റില്‍ നിരവധി കുടുംങ്ങളാണ് താമസിയ്ക്കുന്നത്.സമീപപ്രദേശത്തുള്ള സ്ഥാപനങ്ങളില്‍ താമസിയ്ക്കുന്നവരും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമ മറ്റുമായി എത്തിയവരടക്കം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് ഫ്്‌ളാറ്റിലെ താമസക്കാരില്‍ എറിയ പങ്കും.ഗാര്‍ഗിക ആവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന വെള്ളത്തിനൊപ്പം സെപ്റ്റിക് ടാങ്ക് ജലവും തോട്ടിലേക്ക് ഒഴുക്കുകയാണെന്ന് നാട്ടുകാര്‍.

കെട്ടിടത്തിന്റെം പുറകിലൂടെയുള്ള കൈത്തോട്ടിലെത്തുന്ന വെള്ളം പിന്നീട് പ്രദേശത്തെ പ്രധാനജലസ്രോതസായ പെണ്ണാര്‍ തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. ലക്ഷങ്ങള്‍ മുടക്കി അടുത്തകാലത്ത് പെണ്ണാര്‍തോട് ശുചിയാക്കിയിരുന്നു.ഇനിത് പിന്നാലെയാണ് വന്‍തോതിലുള്ള മാലിന്യം കൈത്തോട്ടിലൂടെ ഫ്‌ളാറ്റില്‍ നിന്നും പെണ്ണാര്‍ തോട്ടിലേക്ക് എത്തുന്നത്.

ഫ്‌ളാറ്റില്‍ നിന്നും മലിനജലം കൈത്തോട്ടിലേക്ക് ഒഴുക്കുന്നതിനാല്‍ നാട്ടുകാരുടെ വെള്ളം കുടിയും മുട്ടിയ അവസ്ഥയിലാണ്. നൂറിനടുത്ത് വീട്ടുകാരാണ് തോടിന്റെ കരകളിലായി താമസിയ്ക്കുന്നത്.തോട്ടില്‍ മലിനജലം ഒഴുക്കുന്നതിന്റെ പ്രതിഫലനം കിണറുകളിലെ ജലത്തിലും ദൃശ്യമാകുന്നതായും നാട്ടുകാര്‍ പറയുന്നു.

രണ്ടുവര്‍ഷം മുമ്പും സമാനമായ മലിനീകരണം ഫ്‌ളാറ്റുടമകളുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തേത്തുടര്‍ന്ന് താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയെങ്കിലും പിന്നീട് പഴയ പടിയാവുകയായിരുന്നു.മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി സ്ഥിരംസംവിധാനം ഒരുക്കിയില്ലെങ്കില്‍ ഫ്‌ളാറ്റിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിയ്ക്കാനാണ് നാട്ടുകാരുടെ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week