24.4 C
Kottayam
Sunday, June 14, 2026

ഏതെങ്കിലും കസേര കണ്ടല്ല രാഷ്ട്രീയത്തിലിറങ്ങിയതെന്ന് കെ.സി വേണുഗോപാല്‍

Must read

കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള നീക്കം തനിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഏതെങ്കിലും കസേര കണ്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. കോണ്‍ഗ്രസില്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പ് എന്നൊന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം കൂട്ടായ തീരുമാനമാണ്. ഇക്കാര്യത്തില്‍ തന്റേതായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ. സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. ഇരിക്കൂരില്‍ സജി ജോസഫിന്റെ സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിച്ചതല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ.സി. വേണുഗോപാല്‍ ഇടപെട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ. സുധാകരന്റെ ആക്ഷേപം അടിസ്ഥാനരഹിതമെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘കോ-ലീ-ബി’ ആരോപണത്തെ മുല്ലപ്പള്ളി തള്ളി. പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണിത്. സിപിഎം, ബിജെപി ബന്ധം പുറത്തായതിന്റെ വെപ്രാളമാണിതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ സിപിഎം നിലപാടെന്തെന്നും മുല്ലപ്പള്ളി ചോദിച്ചു. യെച്ചൂരിക്കൊപ്പമാണോ പാര്‍ട്ടിയും സര്‍ക്കാരും പിണറായിയും കടകംപള്ളി നയം വ്യക്തമാക്കണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

- Advertisement -

ശബരിമലയല്ല യുഡിഎഫിന്റെ പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് യുഡിഎഫിന്റെ മുദ്രാവാക്യം. നേമത്തെ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week