കഴക്കൂട്ടത്ത് അമിത വേഗതയിൽ പാഞ്ഞെത്തിയ ബൈക്ക് തട്ടി സൈക്കിൾയാത്രക്കാരന്‍ മരിച്ചു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. കഴക്കൂട്ടത്താണ് ദാരുണ സംഭവം നടന്നത്. മേനംകുളം സ്വദേശി മോഹനൻ (60) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെ മേനംകുളം ചിറ്റാറ്റ് മുക്ക് റോഡിലായിരുന്നു അപകടം നടന്നത്. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് സൈക്കി‌ൾ ഉരുട്ടി പോവുകയായിരുന്ന മോഹനനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകട സ്ഥലത്തു തന്നെ ഇയാൾ ദാരുണമായി മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് നൂറുമീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. ബൈക്കോടിച്ചിരുന്ന യുവാവിനും പരിക്ക് പറ്റി. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News