24.2 C
Kottayam
Thursday, July 31, 2025

ഗുരുവായൂർ – എറണാകുളം പാസഞ്ചർ കായകുളത്തേക്ക് നീട്ടണം; കേന്ദ്രമന്ത്രിയ്‌ക്ക് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ് എം പി

Must read

കൊച്ചി: എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളം ഭാഗത്തേയ്ക്കുള്ള തിരക്കുകൾക്ക് പരിഹാരമായി ഗുരുവായൂർ – എറണാകുളം പാസഞ്ചർ കായംകുളത്തേയ്ക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് സന്ദർശിച്ച് നിവേദനം നൽകി.

എറണാകുളത്തെ വിവിധ ഓഫീസുകളിൽ ജോലി ചെയ്ത് മടങ്ങുന്നവർ മെട്രോ മാർഗ്ഗം തൃപ്പൂണിത്തുറയിലെത്തി ട്രെയിനിൽ കയറിപറ്റാൻ അനുഭവിക്കുന്ന ദുരിതം യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എം പിയോട് പങ്കുവെച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കുംഭമേളയ്‌ക്ക് ഡിവിഷനിൽ നിന്ന് അയച്ച മെമുവിന് ബദലായി ലഭിച്ച ഐ സി എഫ് റേക്കുകൾ നിലനിർത്തിക്കൊണ്ട്‌ ഗുരുവായൂർ പാസഞ്ചർ കോട്ടയം വഴി കായംകുളത്തേയ്‌ക്ക് ദീർഘിപ്പിക്കണമെന്ന് എം പി, കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.

- Advertisement -

- Advertisement -

തെക്കൻ ജില്ലകളിൽ നിന്ന് ഗുരുവായൂർ സന്ദർശനം നടത്തുന്നവർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ പുലർച്ചെ 03.30 ന് കായംകുളത്ത് നിന്ന് ഗുരുവായൂരിലേയ്‌ക്ക് പുറപ്പെടുന്ന വിധമാണ് സർവീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിരാവിലെ എറണാകുളം ഭാഗത്തേയ്‌ക്ക് ട്രെയിനുകളില്ലെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടുന്നതാണ്.

അത്യാധുനിക എൽ.എച്ച്.ബി കോച്ചുകളിലേയ്‌ക്ക് അപ്ഗ്രെഡ് ചെയ്യുന്ന എക്സ്പ്രസ്സ് ട്രെയിനുകളുടെ ഐ.സി.എഫ് കോച്ചുകൾ ഉപയോഗിച്ച് നിലവിലെ യാത്രാക്ലേശം പൂർണ്ണമായും പരിഹരിക്കണമെന്ന് എം പി ആവശ്യപ്പെടുകയായിരുന്നു.

- Advertisement -

ഉച്ചയ്ക്ക് 01.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 03.50 ന് എറണാകുളം ടൗണിലെത്തുന്ന പാസഞ്ചർ 05.20 ന് കോട്ടയത്തും 07.15 ന് കായംകുളത്തും എത്തിച്ചേരാമെന്ന് മന്ത്രിയ്‌ക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കോട്ടയത്തുനിന്നുള്ള ഓഫീസ് ജീവനക്കാരുടെ വർഷങ്ങളായുള്ള ആവശ്യവും ഈ സർവീസിലൂടെ സഫലമാകുന്നതാണ്. ട്രെയിനുകളിലെ അനിയന്ത്രിതമായ തിരക്കുകൾ മൂലം കടുത്ത മാനസിക സമ്മർദ്ദവും ശാരീരിക അസ്വാസ്ഥ്യങ്ങളും യാത്രക്കാർ നേരിടുന്നതായി ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ എം പി യുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

നിലവിലെ ഒരു സർവീസിനെയും ബാധിക്കാതെ അഡിഷണൽ റേക്ക് നിലനിർത്തിക്കൊണ്ട്‌ ഗുരുവായൂർ – കായംകുളം സർവീസ് ക്രമീകരിക്കാവുന്നതാണ്. റേക്ക് ഷെയറിലുള്ള ട്രെയിനുകളുടെ സമയത്തിൽ പോലും മാറ്റം വരുത്താതെ സർവീസ് തുടരാനും സാധിക്കും. ഡേ എക്സ്പ്രസ്സ്‌ ട്രെയിനുകൾ കൂടുതൽ പരിഗണിച്ചാലെ നിലവിലെ യാത്രാക്ലേശത്തിന് പരിഹരമാകുകയുള്ളുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രെയിന്‍ യാത്രയ്ക്കിടെ ശൗചാലയത്തില്‍ പോയ ഭാര്യയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാനില്ല, ഭര്‍ത്താവിന്റെ അന്വേഷണത്തില്‍ 30 കാരിയെ കണ്ടെത്തിയത് പാളത്തില്‍ മരിച്ച നിലയില്‍

എടപ്പാള്‍: ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാര്‍പ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന്...

കൊല്ലത്ത് യുവതി ആൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

കൊല്ലം: ആയൂരില്‍ ഇരുപത്തൊന്നുകാരിയെ ആണ്‍സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ വെളിനല്ലൂര്‍ കോമണ്‍പ്ലോട്ട് ചരുവിളപുത്തന്‍ വീട്ടില്‍ അഞ്ജന സതീഷ് (21) ആണ് മരിച്ചത്. സുഹൃത്ത് നിഹാസിന്റെ വീട്ടില്‍ കഴിഞ്ഞ ആറ്...

ഇന്ത്യക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.റഷ്യയില്‍ നിന്നുള്ള...

വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ അടിച്ചു തകർത്തു; സ്ത്രീകളെ ഭീഷണിപ്പെടുത്തി; കേസെടുത്ത് പോലീസ്

ഗുരുവായൂർ: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ തല്ലി തകർത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രവാസിയായ കണ്ടാണശ്ശേരി ചൊവ്വല്ലൂർ പടി സ്വദേശി പുഴങ്ങര ഇല്ലത്ത് വീട്ടിൽ നൗഷാദിന്‍റെ വീട്ടിലെ...

ഇൻസ്റ്റാഗ്രാം പ്രണയം; ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിക്കാൻ തീരുമാനം; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു; സിസിടിവി ദൃശ്യങ്ങൾ കുടുക്കി ; യുവതിയെയും കാമുകനെയും പൊക്കി പോലീസ്

ഹൈദരാബാദ്: 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കൈയോടെ പിടികൂടി പോലീസ്. തെലങ്കാന നൽഗൊണ്ട ആർ.ടി.സി ബസ്റ്റാൻഡിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശി നവീനയാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട...

Popular this week