27.4 C
Kottayam
Thursday, June 4, 2026

കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടൈൺമെൻറ് സോണിൽ

Must read

ആലപ്പുഴ: ജില്ലയിലെ കായംകുളം നഗരസഭയിലെ മുഴുവൻ വാർഡുകളും, തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും, ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5, 13 വാർഡുകളും ക്ലസ്റ്റർ ക്വാറൻറീൻ/ കണ്ടൈൺമെൻറ് സോണുകളായി പ്രഖ്യാപിച്ച ജില്ലാ കലക്ടർ ഉത്തരവിട്ടു.

ജില്ലയിൽ ഇന്നലെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ആറ് പേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയവരാണ് ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

1.കൊല്ലത്തെ ആശുപത്രിയിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ മകൾ (45വയസ് )

2.കുവൈറ്റിൽ നിന്നും 15/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാണ്ടനാട് സ്വദേശിയായ യുവാവ്

- Advertisement -

3.മസ്കറ്റിൽ നിന്നും 19/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന രാമങ്കരി സ്വദേശിയായ യുവാവ്

- Advertisement -

4.ദമാമിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്

5.കുവൈറ്റിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാലമേൽ സ്വദേശിയായ യുവാവ് .

6.യമനിൽ നിന്നും 25/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പത്തിയൂർ സ്വദേശിയായ യുവാവ്

- Advertisement -

7.ഡൽഹിയിൽ നിന്നും 11/6ന് എറണാകുളത്ത് എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന തണ്ണീർമുക്കം സ്വദേശിനിയായ യുവതി

8.ഷാർജയിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവ്

രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും ആറുപേരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു .ആകെ 175പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

9 പേർ രോഗമുക്തരായി.മും ൈബയിൽ നിന്നും എത്തിയ മുതുകുളം സ്വദേശി , ഡൽഹിയിൽ നിന്നും എത്തിയ ആല,മുളക്കുഴ സ്വദേശികൾ , കുവൈറ്റിൽ നിന്നും എത്തിയ കണ്ടല്ലൂർ സ്വദേശി, മും ൈബയിൽ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശിനി ,മഹാരാഷ്ട്രയിൽ നിന്നും എത്തിയ പുന്നപ്ര സ്വദേശി , അബുദാബിയിൽ നിന്നും എത്തിയ തഴക്കര സ്വദേശിനി , കുവൈറ്റിൽ നിന്നും എത്തിയ ബുധനൂർ സ്വദേശി , അബുദാബിയിൽ നിന്നുംഎത്തിയ മാന്നാർ സ്വദേശിനി എന്നിവരാണ് രോഗവിമുക്തരായത്. ആകെ 133പേർ രോഗമുക്തരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week