27.4 C
Kottayam
Thursday, June 4, 2026

കോട്ടയം മുതൽ ആലപ്പുഴ വരെ 29 രൂപയ്ക്ക് കായൽ യാത്ര; സൂപ്പർ ഹിറ്റായി കോടിമത ബോട്ട് സർവീസ്

Must read

കോട്ടയം:കോടിമത ആലപ്പുഴ ബോട്ട് സര്‍വീസ് പുത്തന്‍ ഉണര്‍വില്‍. മുന്‍മാസങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ 12,000 ആയിരുന്നു യാത്രക്കാരുടെ ശരാശരി എണ്ണം.

ഡിസംബറിലെ അവധിക്കാലത്ത് 25,000 ആയി ഉയര്‍ന്നു. ഒരുലക്ഷം രൂപയുടെ വരുമാന വര്‍ധനയാണുണ്ടായത്. തിരക്കുകുറഞ്ഞ മാസങ്ങളില്‍ 2.25 ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഡിസംബറില്‍ വരുമാനം 3.25 ലക്ഷമായെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -

കായല്‍യാത്ര ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും പരിസ്ഥിതി സൗഹാര്‍ദ യാത്രയ്ക്കുമായി വിദേശികളായ വിനോദസഞ്ചാരികളും ബോട്ടുയാത്രയ്ക്കായി എത്താറുണ്ട്.

- Advertisement -

വിനോദസഞ്ചാരികളെക്കൂടാതെ കര്‍ഷകത്തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ സാധാരണ ജനങ്ങളും യാത്രയ്ക്കായി ബോട്ട് സര്‍വീസിനെയാണ് ആശ്രയിക്കുന്നത്. കോട്ടയംമുതല്‍ ആലപ്പുഴവരെ 29 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.

സര്‍വീസുകള്‍ ഇങ്ങനെ:

- Advertisement -

കോടിമതയില്‍നിന്നും ആലപ്പുഴയ്ക്ക് ദിവസേന അഞ്ചു തവണ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 6.45നും 11.30നും ഉച്ചയ്ക്ക് ഒന്നിനും ഉച്ചകഴിഞ്ഞ് 3.30നും 5.15നും സര്‍വീസുണ്ട്.

ആലപ്പുഴയില്‍നിന്ന് കോട്ടയത്തേക്ക് രാവിലെ 7.15നും 9.30നും 11.30നും ഉച്ചകഴിഞ്ഞ് 2.30നും 5.15നും ബോട്ട് സര്‍വീസുണ്ട്. മൂന്ന് ബോട്ടുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

ടൂറിസ്റ്റ് സര്‍വീസ് പരിഗണനയില്‍

വിനോദസഞ്ചാരികള്‍ക്ക് മാത്രമായി ഒരു സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കാനാനുള്ള ഒരുക്കത്തിലാണ് ജലഗതാഗത വകുപ്പ്. അതിനായി അനുവദിച്ച ബോട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ആലപ്പുഴയില്‍നിന്നാരംഭിക്കുന്ന വേഗ ബോട്ട് സര്‍വീസിലെ വിനോദസഞ്ചാരികളില്‍ നല്ലൊരു ശതമാനം കോട്ടയംകാരാണ്. അത്തരം യാത്രികര്‍ക്കായി കോടിമതയില്‍നിന്ന് എ.സി., നോണ്‍ എ.സി. ബോട്ടുസര്‍വീസ് ആരംഭിക്കുന്നതിനും ആലോചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week