KeralaNews

നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്?അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷി രംഗത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷി രംഗത്ത്. ബൈജു പൗലോസിനെതിരെ ആണ് സാക്ഷി ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്ന് സാക്ഷിയായ സാഗർ വിൻസെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കും എന്ന ആശങ്ക ഉള്ളതായും സാഗർ വിൻസെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരൻ ആയിരുന്നു സാഗർ.

തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്  ബൈജു പോലീസ് നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസിലെ മറ്റൊരു സാക്ഷിയായ സായി ശങ്കരും ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker