23.9 C
Kottayam
Thursday, June 4, 2026

വിവാഹ നിശ്ചയം വരെ എത്തിയ കവിയൂർ പൊന്നമ്മ- ശങ്കരാടി ബന്ധം തകർന്നത് എങ്ങനെ? പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന സംഭവം പുറത്തുവരുന്നു, നടന്നതിങ്ങനെ

Must read

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കവിയൂർ പൊന്നമ്മ. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇവർ. സിനിമാ മേഖലയിൽ നിരവധി താരങ്ങൾക്ക് അമ്മ ആണ് ഇവർ. യഥാർത്ഥ ജീവിതത്തിലും ഇവർ അങ്ങനെ തന്നെയാണ്.

എന്നാൽ ഇവരെ കുറിച്ച് അധികമാളുകൾക്കും അറിയാത്ത ഒരു കാര്യമുണ്ട്. സിനിമയിൽ എത്ര സന്തോഷവതി ആയിട്ടാണ് ഇവർ അനുഭവിക്കുന്നത് എങ്കിലും ജീവിതത്തിനു പുറത്ത് ഇവർ സന്തോഷം എന്താണ് എന്ന് അറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. അടുത്തിടെ കവിയൂർ പൊന്നമ്മ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയുടെ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു താരം നാടകത്തിൽ എല്ലാം അഭിനയിച്ചിരുന്നത്. അതിനുമുമ്പ് ഒന്ന് രണ്ട് സിനിമകളിൽ തല കാണിച്ചിട്ടുണ്ട്. താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു താരത്തിന് ഒരു ആലോചന വന്നത്. പ്രശസ്ത താരം ശങ്കരാടിയുടെ ആലോചന ആയിരുന്നു അത്. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് കവിയൂർപൊന്നമ്മ. താൻ അദ്ദേഹത്തെ പ്രണയിച്ചത് ഒന്നുമല്ല എന്നും എല്ലാവരും കൂടി ഒരു ആലോചന കൊണ്ടുവന്നത് മാത്രമായിരുന്നു എന്നുമാണ് കവിയൂർപൊന്നമ്മ പറയുന്നത്.

ഇരുവരും തമ്മിൽ ചെറിയ രീതിയിൽ അടുപ്പത്തിലാണ് എന്ന് അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ആഭിമുഖ്യമുള്ള സംഘടന ആയിരുന്നു കെപിഎസി അന്ന്. ഈ വിഷയം അറിഞ്ഞ ഉടനെ തന്നെ പാർട്ടി കാര്യങ്ങൾ വിളിച്ചു അന്വേഷിച്ചു. കവിയൂർ പൊന്നമ്മയുടെ അച്ഛനെ ആയിരുന്നു വിളിച്ചത്. എന്നാൽ തനിക്ക് ഇങ്ങനെ ഒരു കാര്യം അറിയില്ല എന്ന് താരം വ്യക്തമാക്കി. എന്നാൽ എതിർപ്പുള്ള രീതിയിൽ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് ആ ബന്ധം വിവാഹനിശ്ചയം വരെയെത്തി.

- Advertisement -

രണ്ടുപേരും ഒരുപോലെ ആയിരുന്നു എങ്കിലും ആ ബന്ധം മുടങ്ങി പോവുകയായിരുന്നു. ഒരു വ്യക്തിയോട് ഇഷ്ടം ഉണ്ടായിരുന്നു. അയാളുടെ പേര് ഞാൻ ഇവിടെ പറയുന്നില്ല. ഒരുപക്ഷേ ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുമായിരുന്നു. എന്നാൽ വിവാഹശേഷം മതം മാറണം എന്ന് പറഞ്ഞു. അത് വലിയ ഒരു പ്രശ്നം ആയതുകൊണ്ട് തന്നെ ഞാൻ അതിൽ നിന്നും പിൻമാറുകയായിരുന്നു. അത് മാത്രമല്ല എനിക്ക് എൻറെ കുടുംബത്തെ കൈവിടാൻ താൽപര്യമില്ലായിരുന്നു. ഇതൊക്കെയാണ് പരിപാടിയിൽ കവിയൂർ പൊന്നമ്മ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week