കട്ടപ്പന : താലൂക്ക് ആശുപത്രിയില്‍ നഗരസഭ പണികഴിപ്പിച്ച ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സിന്റെയും ഡിജിറ്റല്‍ എക്സറേ യൂണിറ്റിന്റെയും ഉത്ഘാടനം 27-ന് രാവിലെ 10.30 ന് ആശുപത്രി അങ്കണത്തില്‍ നടത്തും. തീയറ്റര്‍ കോംപ്ലക്സിന്റെ ഉത്ഘാടനം വൈദ്യുതി മന്ത്രി എം.എം മണിയും എക്സറേ യൂണിറ്റിന്റെ ഉത്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി യും നിര്‍വ്വിഹിക്കും. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ മുഖ്യ അതിഥി ആയിരിക്കും.
നഗരസഭ ഒരു കോടി ചിലവഴിച്ചാണ് മൂന്ന് ഓപ്പറേഷന്‍ തീയറ്ററുകളും, ഡിജിറ്റല്‍ എക്സറേ റൂം അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍മാരെ ലഭിച്ചാല്‍ എല്ലാ ഓപ്പറേഷനുകളും നടത്തുവാന്‍ സൗകര്യം ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. പത്ത് രോഗികളെ ഒരേ സമയത്ത് ഡയാലിസിസ്സ് ചെയ്യുന്നതിനുളള സൗകര്യങ്ങളും 40 ബെഡുകള്‍ ഉളള ഒരു വാര്‍ഡും ഡിസംബറോടുകൂടി പൂര്‍ത്തിയാകും.
നഗരസഭ സമര്‍പ്പിച്ചിട്ടുളള മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടമായി ഒ.പി യുമായി ബന്ധപ്പെട്ട പരിശോധന മുറികള്‍ ലാബ,് ഫാര്‍മസി, വിശ്രമ സ്ഥലം എന്നിവക്കായി മൂന്ന് നിലയില്‍ 20,000 ചുതുരശ്ര അടി കെട്ടിടം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
രാവിലെ 10. 45 ന് നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ, നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ ടെസ്സി ജോര്‍ജ്ജ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജോണി കുളംപളളി, തോമസ് മൈക്കിള്‍, ബെന്നി കല്ലുപുരയിടം, ലീലാമ്മ ഗോപിനാഥന്‍, എമിലി ചാക്കോ മെഡിക്കല്‍ സുപ്രണ്ട് ഡോ. കെ.ബി ശ്രീകാന്ത് എന്നിവര്‍ പ്രസംഗിക്കും.