CrimeNews

വൈദികനുമൊത്തുളള വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫു ചെയ്തത്,ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പള്ളിയിലെ യുവജനസംഘടന പ്രവര്‍ത്തകന്‍,കട്ടപ്പന സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്

ഇടുക്കി: കട്ടപ്പനയിലെ വീട്ടമ്മയെ പള്ളിവികരിയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് പരാതി.വെള്ളയാംകുടി ഫൊറോന പള്ളി വികാരി ജയിംസ് മംഗലശേരിയ്‌ക്കൊപ്പം വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്തതാണെന്നാണ് ആരോപണമുയര്‍ന്നിരിയ്ക്കുന്നത്.പള്ളിയിലെ തന്നെ യുവജന സംഘടനയില്‍പ്പെട്ടയാളാണ് ഗൂഡാലോചനയുടെ ആസുത്രകന്‍ എന്നാണ് പരാതി.

കഴിഞ്ഞ 17 ന് ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു.വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ കൈവശമുണ്ടെന്നും ഇവ പ്രചരിപ്പിച്ചാല്‍ മാനക്കേടുണ്ടാവുമെന്നുമായിരുന്നു ഭീഷണി.ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്ക് വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയിരിയ്ക്കുന്നത്. സംഭവത്തില്‍ ഇന്നു തന്നെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വികാരിയും രണ്ടു മക്കളുടെ മാതാവുമായ വീട്ടമ്മയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.ലോക്ക് ഡൗണ്‍ കാലത്ത് വിശ്വാസികള്‍ പള്ളിയില്‍ നിന്ന് വിട്ടു നിന്ന സമയത്ത് വൈദികന്‍ പള്ളിമേടയില്‍ അരുതാത്ത കാര്യങ്ങള്‍ ചെയ്തതായാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

വീട്ടമ്മയുമായി അടുപ്പമുണ്ടായിരുന്ന വൈദികന്‍ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കടയില്‍ നല്‍കിയപ്പോള്‍ ജീവനക്കാര്‍ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പ്രചരിപ്പിയ്ക്കുകയാണെന്നാണ് വിവരം.എന്നാല്‍ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പങ്കില്ലെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് കട്ടപ്പനയിലെ മൊബൈല്‍ കടയുടമ രംഗത്തെത്തിയിരുന്നു.

അതേ സമയം സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനേത്തുടര്‍ന്ന് പള്ളിയുടെ വികാരി സ്ഥാനത്തുനിന്നും ജയിംസ് മംഗലശേരിയെ ഇടുക്കി രൂപത മാറ്റി. അങ്കമാലിയിലെ ആശുപത്രിയില്‍ നേത്ര ചികിത്സയ്ക്കുശേഷം മലയാറ്റൂരിലെ ഒരു ആശ്രമത്തിലാണ് വൈദികനിപ്പോള്‍ തങ്ങുന്നതെന്നാണ് സൂചന.

പള്ളിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവരാന്‍ കാരണമെന്ന് നേരത്തെതന്നെ ആക്ഷേപമുയര്‍ന്നിരുന്നു.വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണമാരംഭിച്ചാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കും വൈദികനുമെതിരെയൊക്കെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.രണ്ടുപേരും പ്രായപൂര്‍ത്തിയാവരാണെങ്കിലും ഉഭയസമ്മതപ്രകാരം സംഭവങ്ങള്‍ ഉണ്ടായെങ്കിലും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഗൗരവമുള്ള കുറ്റമാണെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker