കാട്ടാക്കട: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പന്നിയോട് സ്വദേശി ‘ബ്രൂസിലി ഷിബു’ (ഷിബു) പിടിയിലായി. തമിഴ്നാട്ടിലേക്ക് ഒളിവില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ വെച്ചാണ് കാട്ടാക്കട പോലീസ് ഇയാളെ പിടികൂടിയത്. കഞ്ചാവ്, ഗുണ്ടാ കേസുകളിലെ പ്രതിയായ ഇയാള്‍ ലഹരി മാഫിയാ തലവന്‍ കൂടിയാണ്.
കഴിഞ്ഞ ഒന്‍പതിന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ഡിപ്പോ ഓഫീസിന് മുന്നിലെ ബെഞ്ചില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മനോവൈകല്യമുള്ള സ്ത്രീയെ ഷിബു പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ ഡ്യൂട്ടിക്കെത്തിയ ഡിപ്പോ അധികൃതര്‍ സംശയം തോന്നി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ദൃശ്യങ്ങളില്‍ നിന്നാണ് അതിക്രമം നടത്തിയത് ബ്രൂസിലി ഷിബുവാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇതിനിടെ പ്രതി ഒളിവില്‍ പോയിരുന്നു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തമിഴ്നാട് അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയ പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.
ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്-എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ സ്ത്രീയെ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. അതേസമയം, അതിക്രമത്തിന് ഇരയായ സ്ത്രീയെ പോലീസ് സുരക്ഷിതമായി കണ്ടെത്തുകയും വൈദ്യപരിശോധനകള്‍ക്ക് ശേഷം തണല്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
The Kattakada police have arrested notorious gangster and drug mafia leader ‘Bruce Lee Shibu’ from the Tamil Nadu border while he was attempting to flee after sexually assaulting a mentally challenged woman inside the Kattakada KSRTC bus stand. Shibu, a resident of Panniyodu, who already faces multiple criminal charges related to ganja smuggling and assault, was tracked down by a special police squad. Following his arrest, he was produced before the court and remanded to judicial custody.


