സംസ്ഥാനത്ത് പവര്‍ കട്ടില്ല, പവര്‍ ഫെയിലിയര്‍ മാത്രം; ജനങ്ങള്‍ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കണ്ണൂര്‍: കേരളത്തില്‍ നിലവില്‍ പ്രഖ്യാപിത പവര്‍ കട്ടില്ലെന്നും എന്നാല്‍ പ്രാദേശികമായ ചില ‘പവര്‍ ഫെയിലിയറുകള്‍’ ഉണ്ടാകുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വരും ദിവസങ്ങളില്‍ കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികള്‍ വ്യാപകമായി നടക്കുന്നതിനാലാണ് പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നതെന്നും കുറച്ചുദിവസങ്ങള്‍ കൂടി ഈ പ്രയാസം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കള്‍ നിലവിലെ സാഹചര്യം മനസ്സിലാക്കി സഹകരിക്കണമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. കെഎസ്ഇബി ചെയര്‍മാനായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതില്‍ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം തികച്ചും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി മന്ത്രി പദവിക്കൊപ്പം തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും സണ്ണി ജോസഫ് മറുപടി നല്‍കി. കെപിസിസി പ്രസിഡന്റ് മാറുമോ ഇല്ലയോ എന്നതില്‍ പൂര്‍ണ്ണമായ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. തല്‍ക്കാലം മന്ത്രി പദവിയും പാര്‍ട്ടി ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട്. എങ്കിലും രണ്ട് വലിയ ചുമതലകളും ഒരാള്‍ തന്നെ ഒരേസമയം കൊണ്ടുപോകുന്നതിനേക്കാള്‍ നല്ലത്, പാര്‍ട്ടി പദവിയിലേക്ക് വേറൊരാള്‍ വരുന്നതാണെന്നും അദ്ദേഹം തന്റെ വ്യക്തിപരമായ നിലപാട് വ്യക്തമാക്കി.

Electricity Minister Sunny Joseph cleared that there is no officially declared power cut in Kerala, attributing recent power failures to ongoing local maintenance works by KSEB. Speaking at a press conference in Kannur, the minister requested consumers to cooperate for a few more days until the technical repairs are completed. Addressing queries about his dual roles, Minister Sunny Joseph, who also holds the post of KPCC Chief, stated that Congress High Command will make the final call on party leadership changes.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News