കാസർഗോഡ് : ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ
ജില്ലാ പോലീസ് മേധാവി വീണ്ടും
നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേരളാ പോലീസ് ആക്ട് 78, 79 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.പതിനാലാം തീയതി രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.
അയോദ്ധ്യ വിധിയുടെ
പശ്ചാത്തലത്തിൽ ചില സംഘടനകൾ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ജില്ലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News