NationalNewsRECENT POSTS
അരികില്‍ ഒരു ചായക്കപ്പ്, പിടിക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രം; പാകിസ്ഥാനില്‍ ഗ്ലാസ് കൂടാരത്തിനുള്ളില്‍ അഭിനന്ദന്റെ പ്രതിമ
ഇസ്ലാലാമബാദ്: ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പ്രതിമ പാകിസ്താന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. അരികില്‍ ഒരു ചായക്കപ്പ്, തൊട്ടടുത്ത് പാക് സൈനികന്‍, അഭിനന്ദന്‍ പിടിക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രങ്ങള്‍ ഉള്‍പ്പടെയാണ് പ്രതിമ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഗ്ലാസ് കൂടാരത്തിനുള്ളിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ പിന്തുടര്‍ന്ന അഭിനന്ദന്‍ വര്‍ദ്ധമാന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ അഭിനന്ദന്‍ പാക് പിടിയിലാവുകയും ചെയ്തു. മൂന്ന് ദിവസത്തിനു ശേഷമാണ് അദ്ദേഹം മോചിതനായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News