CrimeKeralaNews

കാസർകോട്ട് 10 വയസുകാരിയെ പീഡിപ്പിച്ച പ്രതി ആന്ധ്രയിൽ പിടിയിൽ; കുടുങ്ങിയത് ഇങ്ങനെ

കാസർകോട്∙ കാഞ്ഞങ്ങാട്ട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കുടക് സ്വദേശി സലീമിനെ ആന്ധ്രയിൽനിന്നാണു പൊലീസ് പിടികൂടിയത്. വീട്ടിലേക്ക് ഫോൺ വിളിച്ചതിനെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

മേയ് 15നു പുലർച്ചെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ തക്കംനോക്കി വീട്ടിനുള്ളിൽ കടന്ന പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പീഡനത്തിനിരയാക്കിയശേഷം കുട്ടിയുടെ സ്വർണക്കമ്മലും കവർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു.

കുട്ടിയുടെ വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തു നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്റെ രേഖാചിത്രം പൊലീസ് വരച്ചിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സമയത്ത് കുട്ടിയുടെ വീടിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവിയിലും പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.

രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ട് കേസുകളിലും ഇയാൾ ഒരേ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സലീമും കുടുംബവും കുട്ടിയുടെ വീടിന് സമീപം താമസിക്കുകയായിരുന്നു. നേരത്തേയും ഇയാൾ പോക്സോ കേസിൽ പ്രതിയാണ്. ബന്ധുവായ പെൺകുട്ടിയെ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാളുടെ പേരിൽ കേസുണ്ട്. ഇയാൾക്കെതിരേ കർണാടകയിലെ കുടക്, സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി കേസുകളും നിലവിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button