24.9 C
Kottayam
Friday, June 5, 2026

ദൃശ്യമാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിന് കൊവിഡ്,ആശങ്കയില്‍ കാസര്‍കോട് ജില്ലാ ഭരണകൂടം

Must read

കാസര്‍കോട്: രണ്ടു മാധ്യമ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലിയെല ഭരണസംവിധാനമൊന്നടങ്കം ആശങ്കയുടെ മുള്‍മുനയില്‍.കുടുംബാംഗങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് അടുത്ത സമ്പര്‍ക്കമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്കും രോഗസാധ്യതയുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ജില്ലയിലെ പ്രതിരോധ സംവിധാനങ്ങളെ ഒന്നടങ്കം തകിടം മറിയ്ക്കുന്നതിലേക്കാവും കാര്യങ്ങള്‍ നീങ്ങുക.
ഐജി, കളക്ടര്‍, എഡിഎം, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ളവര്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ സമ്പര്‍ക്ക സാധ്യത ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.ഇരുവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചാല്‍ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട രാജ്യത്തെ ഹോട്‌സ്‌പോട്ടുകളിലൊന്നായാണ് കേന്ദ്രം കാസര്‍കോഡ് ജില്ലയെ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.ജില്ലയില്‍ അച്ചടി മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ അധികം പേരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ നഗരത്തില്‍ സജീവമായി പ്രവൃത്തിക്കുന്നത്.

സംസ്ഥാനമൊട്ടാകെ നിയന്ത്രണങ്ങളൊന്നുമില്ലാതെ രോഗബാധിത സ്ഥലങ്ങളിലടക്കം ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച ശക്തമായ ചോദ്യങ്ങളാണുയരുന്നത്.വീടുകളിലിരുന്ന് ജോലി ചെയ്യുന്നുവെന്ന് സ്ഥാപനങ്ങള്‍ അവകാശവാദമുന്നയിക്കുമ്പോഴും അങ്ങേയറ്റം സുരക്ഷിതമല്ലാത്ത ഇടങ്ങളിലൂടെയാണ് റിപ്പോര്‍ട്ടര്‍മാരുടെ യാത്രകളെന്നാണ് കാസര്‍കോഡ് സംഭവം വ്യക്തമാക്കുന്നത്.

- Advertisement -

നേരത്തെ ഒരു മാധ്യമപ്രവര്‍കന് കൊവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ഭോപ്പാല്‍ നഗരത്തിലെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരെയും നിരീക്ഷണത്തിലാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week